29 March Friday

പ്ലസ്‌ടു വിജയം 80.01 %

സ്വന്തം ലേഖികUpdated: Friday May 26, 2023

നൂറിന്റെ നിറവിൽ... ഹയർസെക്കൻഡറി പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടിയ ആലപ്പുഴ കാക്കാഴം ഗവ. ഹയർസെക്കൻഡറി സ്‍കൂളിലെ വിദ്യാർഥികളുടെയും അധ്യാപകരുടെയും ആഹ്ലാദം ഫോട്ടോ : കെ എസ് ആനന്ദ്

 
ആലപ്പുഴ 
പ്ലസ്ടു പരീക്ഷയിൽ ജില്ലയിൽ 80.01 ശതമാനം വിജയം. മുൻ വർഷത്തേക്കാൾ വിജയശതമാനം കൂടി. ഇത്തവണ ജില്ല സംസ്ഥാനത്ത്‌ എട്ടാംസ്ഥാനത്തെത്തി. കഴിഞ്ഞ തവണ പത്താംസ്ഥാനത്തായിരുന്നു. 2022ൽ 79.46 ആയിരുന്നു വിജയശതമാനം. 
ആകെ 22,100 വിദ്യാർഥികൾ പരീക്ഷയെഴുതി. ഇതിൽ 17,682 പേർ തുടർപഠനത്തിന് അർഹരായി. ജില്ലയിൽ 120 സ്‌കൂളുകളിലെ വിദ്യാർഥികളാണ്‌ പ്ലസ്‌ടു പരീക്ഷയെഴുതിയത്‌. 1,707 വിദ്യാർഥികൾക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. 
ടെക്‌നിക്കൽ സ്‌കൂൾ വിഭാഗത്തിൽ 103 പേർ പരീക്ഷ എഴുതി. 65 പേർ വിജയിച്ചു. 63.11 ആണ് വിജയ ശതമാനം. അഞ്ചുപേർ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. ഓപ്പൺ സ്‌കൂൾ വിഭാഗത്തിൽ 758 പേർ പരീക്ഷ എഴുതിയതിൽ 467 പേർ ഉപരിപഠനത്തിന്‌ അർഹരായി. 61.61 ആണ് വിജയശതമാനം. 48 പേർ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. 
4 സ്‌കൂളിന്‌ നൂറുമേനി
ജില്ലയിലാകെ നാലു സ്‌കൂളുകൾ ഹയർ സെക്കൻഡറി പരീക്ഷയിൽ നൂറുശതമാനം വിജയം നേടി. കാക്കാഴം ഗവ. എച്ച്‌എസ്‌എസ്‌, ഡോ. അംബേദ്‌കർ മെമ്മോറിയൽ മോഡൽ റെസിഡൻഷ്യൽ സ്‌കൂൾ പുന്നപ്ര, മദർ തെരേസ എച്ച്‌എസ്‌എസ്‌ മുഹമ്മ, കാർമൽ ഇഎം എച്ച്‌എസ്‌എസ്‌ പഴവങ്ങാടി എന്നീ സ്‌കൂളുകളാണ്‌ നൂറുശതമാനം വിജയം നേടിയത്‌. അമ്പലപ്പുഴ കെ കെ കുഞ്ചുപിള്ള മെമ്മോറിയൽ എച്ച്‌എസ്‌എസ്‌ 99.12 ശതമാനം വിജയം നേടി.
എ പ്ലസുകാരും കൂടി
പ്ലസ്‌ടു വിജയശതമാനത്തിൽ പുരോഗതി കൈവരിച്ച ജില്ല എ പ്ലസ്‌ നേട്ടത്തിലും മുന്നേറി. കഴിഞ്ഞ വർഷം 1328 പേരാണ്‌ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ്‌ നേടിയത്‌.  ഇത്തവണ ഇത്‌ 1707 ആയി. 379 പേർ കൂടുതലായി ഇത്തവണ എപ്ലസ്‌ നേടി. കഴിഞ്ഞ തവണ 79.46 ശതമാനമായിരുന്നു വിജയം. ഇത്തവണ 80.01 ശതമാനമായി. ടെക്‌നിക്കൽ വിഭാഗത്തിൽ ഇത്തവണ 63.11 ശതമാനമാണ്‌ വിജയം. കഴിഞ്ഞ വർഷം ഇത്‌ 62.96 ശതമാനമായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top