20 April Saturday

ചെറുകിട കയർഫാക്‌ടറി ഉടമകൾ സമരത്തിൽ

വെബ് ഡെസ്‌ക്‌Updated: Thursday May 26, 2022
കഞ്ഞിക്കുഴി
ചെറുകിട കയർഫാക്‌ടറി ഉടമ സംയുക്ത സമരസമിതി അനിശ്ചിതകാല സമരം തുടങ്ങി. വിലസ്ഥിരതാ പദ്ധതി പ്രകാരം കയറ്റുമതിക്കാർ കയർ കോർപറേഷന്‌ പൂർണമായും ഓർഡർ നൽകി ഉൽപ്പന്നങ്ങൾ വാങ്ങുക, നിയമ വിരുദ്ധമാക്കിയ ഡിപ്പോ പ്രവർത്തനം അവസാനിപ്പിക്കുക, ഉൽപ്പാദകരുടെ സഹകരണ സംഘങ്ങൾക്ക് നൽകാനുള്ള എംഡിഎ പൂർണമായും നടപ്പാക്കുക, കയറിതര ഉൽപ്പന്നങ്ങളുടെ വില വെട്ടിക്കുറയ്‌ക്കുന്ന നടപടി അവസാനിപ്പിക്കുക, കയർപിരി മേഖലയെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
കെ ആർ ഭഗീരഥൻ ഉദ്ഘാടനംചെയ്‌തു. ജമീല പുരുഷോത്തമൻ അധ്യക്ഷയായി. എം ജി സാബു, പി എൻ സുധീർ, കെ പി ആഘോഷ് കുമാർ, സനൽ, എസ് കൃഷ്‌ണപ്രസാദ്, പി പി ബിനു, പൊന്നപ്പൻ, സതീശൻ, എം ലാലസൻ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top