26 April Friday
8.24 കോടി രൂപ കിഫ്‌ബി സഹായം

കാപ്പിത്തോട് തെളിച്ചെടുക്കും

വെബ് ഡെസ്‌ക്‌Updated: Sunday Mar 26, 2023
അമ്പലപ്പുഴ
കാക്കാഴം കാപ്പിത്തോടിന്റെ മലീനകരണപ്രശ്‌നത്തിന് ശാശ്വതപരിഹാരമാകുന്നു. ഒഴുക്ക്‌ നിലനിർത്താനായി കിഫ്ബിയിൽനിന്ന് 8.24 കോടി രൂപ ചെലവിൽ നടത്തുന്ന പുനർനിർമാണം ഞായറാഴ്‌ച ആരംഭിക്കുമെന്ന് എച്ച് സലാം എംഎൽഎ, പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ജി സൈറസ്, അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭ ബാലൻ, വൈസ്‌പ്രസിഡന്റ് പി രമേശൻ, സംഘാടകസമിതി ഭാരവാഹികളായ എ ഓമനക്കുട്ടൻ, ഇ കെ ജയൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
  പുന്നപ്ര വടക്ക് പഞ്ചായത്തിന്റെ വടക്കേ അതിർത്തിയായ കളർകോടുമുതൽ പൂക്കൈതയാറുവരെയാണ് ഒന്നാംഘട്ടം നവീകരിക്കുന്നത്. തെളിനീരൊഴുകും അമ്പലപ്പുഴ പദ്ധതിയുടെ ഭാഗമായാണ് പുനരുദ്ധാരണം നടത്തുന്നത്‌.
ആഴം കൂട്ടിയും ഇരുവശങ്ങളിൽ കല്ല് കെട്ടിയും കയർഭൂവസ്ത്രം ഉപയോഗിച്ച് ബലപ്പെടുത്തിയും കലുങ്ക്‌ കെട്ടിയും തോട് സംരക്ഷിക്കും. കാപ്പിത്തോടിന്റെ ഇരുകരയിലെ ജനങ്ങളും കാക്കാഴം സ്‌കൂളിലെ വിദ്യാർഥികളും പതിറ്റാണ്ടായി അനുഭവിക്കുന്ന ദുരിതത്തിന് ഇതോടെ പരിഹാരമാകും.
   തോടിന്റെ കരകകളിലെ ചെമ്മീൻ പീലിങ്‌ ഷെഡുകൾ, മീറ്റ് കലക്ഷൻ സെന്ററുകൾ, ഐസ് പ്ലാന്റുകൾ, വീടുകൾ എന്നിവിടങ്ങളിൽനിന്ന്‌ മാലിന്യം കാപ്പിത്തോട്ടിലായിരുന്നു തള്ളിയത്. വേനൽ കനക്കുമ്പോൾ നീരൊഴുക്ക് തടസ്സപ്പെട്ട്‌ ദുർഗന്ധമാണ് രൂക്ഷമാകും. ഹൈക്കോടതിയും മനുഷ്യാവകാശ കമീഷനും വരെ ഇടപെട്ടെങ്കിലും കാപ്പിത്തോടിന്റെ മലിനീകരണത്തിന് പരിഹാരമായില്ല.
    രണ്ടാംഘട്ടമായി മാലിന്യ സംസ്‌കരണപ്ലാന്റും സ്ഥാപിക്കുമെന്ന് എംഎൽഎ പറഞ്ഞു. ശുചീകരണപ്രവർത്തനങ്ങൾക്ക് പരിസരവാസികളുടെ പൂർണസഹകരണം ഉണ്ടാകണമെന്നും എച്ച് സലാം അഭ്യർഥിച്ചു. ശുചീകരണം ഞായറാഴ്‌ച വളഞ്ഞവഴിയിൽ  ആരംഭിക്കും. പകൽ രണ്ടിന് കാക്കാഴം എസ്എൻവിടിടിഐക്ക് സമീപം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്യും. എ എം ആരിഫ് എംപി മുഖ്യാതിഥിയാകും. എച്ച് സലാം എംഎൽഎ അധ്യക്ഷനാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top