19 April Friday

കായകൽപ്പ് അവാർഡ് പാണാവള്ളി 
ആരോഗ്യകേന്ദ്രത്തിന്‌

വെബ് ഡെസ്‌ക്‌Updated: Sunday Mar 26, 2023

സംസ്ഥാന കായകൽപ്പ് അവാർഡ് പാണാവള്ളി കുടുംബാരോഗ്യകേന്ദ്രം അധികൃതർ മന്ത്രി വീണാ ജോർജിൽനിന്ന്‌ ഏറ്റുവാങ്ങുന്നു

ചേർത്തല
സംസ്ഥാന കായകൽപ്പ് അവാർഡ് പാണാവള്ളി കുടുംബാരോഗ്യകേന്ദ്രത്തിന്‌ ലഭിച്ചു. തിരുവനന്തപുരത്തെ ചടങ്ങിൽ ആരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. അരുൺമിത്ര, പാണാവള്ളി പഞ്ചായത്ത് പ്രസിഡന്റ്‌ ധന്യ സന്തോഷ് എന്നിവരുടെ നേതൃത്വത്തിൽ മന്ത്രി വീണ ജോർജിൽനിന്ന്‌ അവാർഡ്‌ സ്വീകരിച്ചു. 
  സർക്കാർ ആരോഗ്യസ്ഥാപനങ്ങളിലെ ശുചിത്വപരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തിയാണ്‌ അവാർഡ് നൽകുക. ജില്ലകളിൽ ഉയർന്ന പോയിന്റ്‌ നേടുന്ന സ്ഥാപനത്തിനാണ്‌ ഒരുലക്ഷം രൂപയുടെ അവാർഡ്. 
ആശുപത്രി വികസനത്തിനും ശുചിത്വപരിപാലനത്തിനും തുക ഉപയോഗിക്കുമെന്ന്‌ അധികൃതർ അറിയിച്ചു. പാണാവള്ളി കുടുംബാരോഗ്യകേന്ദ്രത്തിന് രണ്ടാംതവണയാണ് കായകൽപ്പ് പുരസ്‌കാരം ലഭിക്കുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top