25 April Thursday

ബൈപാസിൽ വാഹനാപകടം 
3 പേർക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Thursday Jan 26, 2023

ആലപ്പുഴ ബൈപാസിൽ മിനിലോറി നിയന്ത്രണംവിട്ട് കാറിലിടിച്ച് മറിഞ്ഞപ്പോൾ

ആലപ്പുഴ
ബൈപാസിൽ നിയന്ത്രണംവിട്ട മിനിലോറി കാറിലിടിച്ച് മൂന്നുപേർക്ക് പരിക്ക്‌. കാർ യാത്രികരായ രണ്ടുപേർക്കും ലോറി ഡ്രൈവർക്കുമാണ് പരിക്ക്. ഇവർക്ക് ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സനൽകി. ബുധൻ പുലർച്ചെ 6.30ന് ബൈപാസിൽ കുതിരപ്പന്തിയിലായിരുന്നു അപകടം. മിനി ലോറി തിരുവനന്തപുരം ഭാഗത്തേക്കും കാർ എറണാകുളം ഭാഗത്തേക്കും പോകുകയായിരുന്നു. നിയന്ത്രണംവിട്ട്‌ മറ്റൊരു വാഹനത്തിലിടിച്ച മിനിലോറി എതിർ ദിശയിൽ വന്ന കാറിലിടിച്ച് മറിയുകയായിരുന്നു. സൗത്ത് പൊലീസ് സ്ഥലത്തെത്തി ക്രെയിൻ ഉപയോഗിച്ച് മിനിലോറി റോഡരികിലേക്കുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top