20 April Saturday

നാടെങ്ങും പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Thursday Jan 26, 2023

കേന്ദ്രഅവഗണനക്കെതിരെ സിപിഐ എം ചിങ്ങോലിയിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ ജില്ലാ സെക്രട്ടറിയറ്റംഗം ജി വേണുഗോപാൽ ഉദ്ഘാടനംചെയ്യുന്നു

ആലപ്പുഴ
സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കി വികസനവും ക്ഷേമവും മുടക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ജനരോഷമായി സിപിഐ എം പ്രക്ഷോഭം. സംസ്ഥാനത്തിനു നൽകാനുള്ള കുടിശ്ശികയോ അർഹമായ വിഹിതമോ ജി എസ്ടി ആനുകൂല്യമോ നൽകാൻ കേന്ദ്രം കൂട്ടാക്കുന്നില്ല. 60 ലക്ഷത്തോളം ജനങ്ങൾക്ക് ആശ്വാസമായ ക്ഷേമപെൻഷൻ വിതരണം മുടക്കാനും അരിവിഹിതം വെട്ടിക്കുറയ്‌ക്കാനും ശ്രമിക്കുന്നു. കടമെടുക്കാനുള്ള പരിധി വെട്ടിക്കുറച്ചു. കർഷകവിരുദ്ധ നിലപാട് സ്വീകരിക്കുന്നു. ഇത്തരം നിലപാടുകൾക്കും വർഗീയതയ്‌ക്കും എതിരെയാണ്‌ പ്രക്ഷോഭം.
ദേവികുളങ്ങര ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ നടന്ന ധർണ ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ. കെ എച്ച് ബാബുജാൻ ഉദ്ഘാടനംചെയ്‌തു. ജി ശശിധരൻ അധ്യക്ഷനായി. അഡ്വ. ബിപിൻ സി ബാബു, ഷെയ്ക് പി ഹാരീസ്, എസ് ആസാദ്, അനന്തു കൃഷ്‌ണൻ, ബിജു ശിവരാമൻ എന്നിവർ സംസാരിച്ചു.
ഹരിപ്പാട് ടൗൺ ലോക്കൽ കമ്മിറ്റി ഗാന്ധി സ്‌ക്വയറിൽ സംഘടിപ്പിച്ച ധർണ ജില്ലാ സെക്രട്ടറിയറ്റംഗം ജി ഹരിശങ്കർ ഉദ്ഘാടനംചെയ്‌തു. എസ് കൃഷ്‌ണകുമാർ അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം എൻ ശിവദാസൻ, ഏരിയ സെക്രട്ടറി എൻ സോമൻ, ലോക്കൽ സെക്രട്ടറി കെ മോഹനൻ എന്നിവർ സംസാരിച്ചു.
കാർത്തികപ്പള്ളി ചിങ്ങോലി ലോക്കൽ കമ്മിറ്റി  എൻടിപിസി  ജങ്ഷനിൽ സംഘടിപ്പിച്ച  ധർണ  സിപിഐ എം ജില്ല സെക്രട്ടറിയറ്റംഗം ജി വേണുഗോപാൽ ഉദ്ഘാടനംചെയ്‌തു. എ എം നൗഷാദ് അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം എം എച്ച് റഷീദ്  മുഖ്യപ്രഭാഷണം നടത്തി. ഏരിയ സെക്രട്ടറി വി കെ സഹദേവൻ, ബി കൃഷ്‌ണകുമാർ, പ്രൊഫ. കെ പി പ്രസാദ്, കെ ശ്രീകുമാർ എന്നിവർ സംസാരിച്ചു.
കണ്ടല്ലൂർ ലോക്കൽ കമ്മിറ്റിയുടെ ധർണ പുല്ലുകുളങ്ങര ജങ്ഷനിൽ ജില്ലാ കമ്മിറ്റിയംഗം ആർ രാജേഷ് ഉദ്ഘാടനംചെയ്‌തു. എം പുഷ്‌കരൻ അധ്യക്ഷനായി. ബി അബിൻഷാ, എ അജിത്ത് എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top