28 May Sunday
റിപ്പബ്ലിക്‌ ദിനാഘോഷം ഇന്ന്‌

മാർച്ച് പാസ്‌റ്റ്‌ ഒഴിവാക്കി

വെബ് ഡെസ്‌ക്‌Updated: Wednesday Jan 26, 2022

റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി റിക്രിയേഷന്‍ ഗ്രൗണ്ടില്‍ ബോംബ് സ്‍ക്വാഡ് നടത്തിയ പരിശോധന

ആലപ്പുഴ
കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ച്‌ ജില്ലാതല റിപ്പബ്ലിക് ദിനാഘോഷം ബുധൻ രാവിലെ ഒമ്പതിന്‌ ആലപ്പുഴ പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കും. മന്ത്രി പി പ്രസാദ് പതാക ഉയർത്തും.  പൊലീസിന്റെ മൂന്ന്‌ പ്ലറ്റൂണും എക്‌സൈസിന്റെ ഒരു പ്ലറ്റൂണും സായുധ പൊലീസ് സെക്കൻഡ് ബറ്റാലിയൻ ബാൻഡ് വിഭാഗവും മാത്രമാണ് പരേഡിൽ പങ്കെടുക്കുക. ചേർത്തല സ്‌റ്റേഷനിലെ എസ്എച്ച്ഒ വിനോദ്കുമാറാണ് പരേഡ് കമാൻഡർ.  കോവിഡ് സാഹചര്യത്തിൽ മാർച്ച് പാസ്‌റ്റ്‌ ഒഴിവാക്കി. പൊതുജനങ്ങൾക്ക് പ്രവേശനമില്ല. പങ്കെടുക്കാവുന്നവരുടെ പരമാവധി എണ്ണം 50 ആയി നിജപ്പെടുത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top