19 April Friday
മനുഷ്യച്ചങ്ങല സൃഷ്ടിച്ച്‌ സിഐടിയു

ലഹരിയെ തളയ്‌ക്കാൻ

വെബ് ഡെസ്‌ക്‌Updated: Friday Nov 25, 2022

സിഐടിയു നേതൃത്വത്തിൽ മാവേലിക്കരയിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ ചങ്ങല

ആലപ്പുഴ
ലഹരിയെ തളയ്‌ക്കാൻ തൊഴിലാളികളുടെ മനുഷ്യച്ചങ്ങല. സിഐടിയു നേതൃത്വത്തിലാണ്‌ സംസ്ഥാന വ്യാപകമായി വ്യാഴാഴ്‌ച ലഹരിവിരുദ്ധ മനുഷ്യച്ചങ്ങല സൃഷ്‌ടിച്ചത്. ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ജില്ലാ കേന്ദ്രത്തിലും ഏരിയ കേന്ദ്രങ്ങളിലും ലഹരിവിരുദ്ധ മനുഷ്യച്ചങ്ങലയും സമ്മേളനവും നടന്നു. വിവിധ കേന്ദ്രങ്ങളിൽ നൂറുകണക്കിന്‌ തൊഴിലാളികൾ അണിനിരന്ന്‌ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു.
 മാവേലിക്കര ഏരിയ കമ്മിറ്റി നേതൃത്വത്തിൽ മാവേലിക്കര നഗരത്തിൽ നടന്ന ലഹരിവിരുദ്ധ മനുഷ്യച്ചങ്ങല കെഎസ്ആർടിസി ജങ്ഷനിൽ ആർ രാജേഷ് ഉദ്ഘാടനം ചെയ്‌തു. 
ആർ ഹരിദാസൻ നായർ അധ്യക്ഷനായി. കോശി അലക്‌സ്, ജി അജയകുമാർ, ഡി തുളസീദാസ്, അഡ്വ. പി വി സന്തോഷ്‌കുമാർ, കെ അജയൻ, സി ദിവാകരൻ, ആർ രവീന്ദ്രൻ, കെ ആർ ദേവരാജൻ എന്നിവർ സംസാരിച്ചു. എസ് അനിരുദ്ധൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മിച്ചൽ ജങ്ഷൻ മുതൽ ബുദ്ധ ജങ്ഷൻ വരെയാണ് ചങ്ങല തീർത്തത്.
സിഐടിയു നേതൃത്വത്തിൽ ചാരുംമൂട് ജങ്ഷനിൽ നടന്ന മനുഷ്യച്ചങ്ങല ജില്ലാ സെക്രട്ടറി ജി രാജമ്മ ഉദ്ഘാടനംചെയ്‌തു. പി രാജൻ അധ്യക്ഷനായി. കെ രാഘവൻ, ബി ബിനു, ജി പുരുഷോത്തമൻ, ജെ രവീന്ദ്രനാഥ്, ആർ ശശികുമാർ, പി ആർ ജയൻ, ടി പി ജയച്ചന്ദ്രൻ, വി വിനോദ് എന്നിവർ സംസാരിച്ചു. ഒ മനോജ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top