20 April Saturday
കെഎസ്ആർടിസി സബ് ഡിപ്പോ നിർമാണം

യാത്രക്കാർക്കും ജീവനക്കാർക്കും അസൗകര്യമെന്ന്‌ പരാതി

വെബ് ഡെസ്‌ക്‌Updated: Friday Nov 25, 2022

ആശാസ്‌ത്രീയമായി നിർമിച്ച കെഎസ്ആർടിസി ഷോപ്പിങ്‌ കോംപ്ലക്‌സിന്റെ 
ഗ്രൗണ്ട് ഫ്ലോറിലെ വെള്ളക്കെട്ട്‌

ഹരിപ്പാട്
ഹരിപ്പാട്‌ ഉണ്ടായിരുന്ന കെഎസ്ആർടിസി സബ് ഡിപ്പോ കെട്ടിടം പൊളിച്ച്‌ 4.5 കോടി ചെലവാക്കി ഓഫീസ് കം ഷോപ്പിങ്‌ കോംപ്ലക്‌സ്‌ നിർമിച്ചപ്പോൾ യാത്രക്കാർക്കും ജീവനക്കാർക്കും നിലവിലുള്ള സൗകര്യങ്ങൾ പോലും നഷ്‌ടമായതായി പരാതി.
നിർമാണം തുടങ്ങിയപ്പോൾ ബസ് സ്‌റ്റേഷന്‌ മുന്നിൽ താൽക്കാലിക ഷെഡ് നിർമിച്ചായിരുന്നു സ്‌റ്റേഷൻ മാസ്‌റ്റർ ഓഫീസ് പ്രവർത്തിച്ചിരുന്നത്. ദേശീയപാത വീതികൂട്ടലിന്റെ ഭാഗമായി ഇത് പൊളിച്ചുമാറ്റാൻ തീരുമാനിച്ചു. മുന്നോടിയായി വൈദ്യുതി രണ്ടുദിവസം മുൻപ് വിഛേദിച്ചതോടെ സ്‌റ്റേഷൻ മാസ്‌റ്റർ ഓഫീസിന്റെ പ്രവർത്തനം അനിശ്ചിതത്വത്തിലായി. ബദൽസംവിധാനത്തിന്‌ നടപടി വൈകുകയാണ്. ബസുകൾ വന്നുപോകുന്നിടത്തുനിന്ന് വളരെ ദൂരെ ഗാരേജിനോട് ചേർന്നുള്ള ഓഫീസിൽ സ്‌റ്റേഷൻ മാസ്‌റ്റർ ഓഫീസ് പ്രവർത്തിക്കാനാണ് കെഎസ്ആർടിസി ഉന്നത ഉദ്യോഗസ്ഥർ നിർദ്ദേശിച്ചിരിക്കുന്നത്. ഇത് യാത്രക്കാർക്ക്‌ ആവശ്യമായ വിവരങ്ങൾ ലഭിക്കുന്നതിന് സഹായകമല്ല. പുതിയ കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ഒഴിഞ്ഞുകിടക്കുന്ന ഭാഗം താൽക്കാലികമായി സ്‌റ്റേഷൻ മാസ്‌റ്റർ ഓഫീസിനായി തുറന്നുകൊടുക്കണമെന്ന് തൊഴിലാളി യൂണിയൻ ഭാരവാഹികൾ മേലധികാരികളോട്‌ ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചിട്ടില്ല.  2014ൽ നിർമാണം തുടങ്ങിയ കെഎസ്ആർടിസി ഷോപ്പിങ്‌ കോംപ്ലക്‌സിനു നാളിതുവരെ ഹരിപ്പാട് നഗരസഭ അനുമതി നൽകിയിട്ടില്ല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top