26 April Friday

കുടുംബശ്രീ കരാർ ജീവനക്കാരുടെ തൊഴിൽസുരക്ഷ ഉറപ്പാക്കുക

വെബ് ഡെസ്‌ക്‌Updated: Friday Nov 25, 2022

സംസ്ഥാന കുടുംബശ്രീ എംപ്ലോയീസ് യൂണിയൻ ജില്ലാ സമ്മേളനം സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി ഗാനകുമാർ ഉദ്ഘാടനംചെയ്യുന്നു

സ്വന്തം ലേഖകന്‍
ആലപ്പുഴ
കുടുംബശ്രീ കരാർ ജീവനക്കാർക്ക് തൊഴിൽ സുരക്ഷ ഉറപ്പുവരുത്തണമെന്നും കാലാനുസൃതമായ ശമ്പള വർധന ഉണ്ടാകണമെന്നും സംസ്ഥാന കുടുംബശ്രീ എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. 
എൻയുഎൽഎം തൊഴിൽ പ്രശ്നങ്ങളിൽ അടിയന്തര തീരുമാനം ഉണ്ടാക്കുക, ഈ വിഭാഗം ജീവനക്കാരുടെ തൊഴിൽ ഉറപ്പുവരുത്തുക, കുടുംബശ്രീ കരാർ ജീവനക്കാരുടെ യാത്രാബത്ത പരിഷ്‌കരിക്കുക, ദീർഘകാലമായി വേതന വർധന വരുത്താത്ത കരാർ ജീവനക്കാരുടെ വേതന വർധന ഉറപ്പാക്കുക, പുതുക്കിയ കരാർ രീതിയിലുള്ള വൺഡേ ബ്രേക്ക് സമ്പ്രദായവും ആ ദിവസത്തെ വേതന ഒഴിവാക്കുന്നതും പുനഃപരിശോധിക്കുക എന്നീ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.   സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി ഗാനകുമാർ സമ്മേളനം ഉദ്ഘാടനംചെയ്‌തു. 
യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം ആർ ബീന, അനു വി അജിത്ത്, വിജേത്, ശാന്തിലാൽ, രേഷ്‌മ രവി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ ശാന്തിലാൽ(പ്രസിഡന്റ്), പി സുനിത (വൈസ് പ്രസിഡന്റ്),  ബി കവിത (സെക്രട്ടറി), അനു വി അജിത്ത്‌ (ജോയിന്റ്‌ സെക്രട്ടറി), രേഷ്‌മ രവി (ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top