29 March Friday
പീപ്പിള്‍സ് റസ്‌റ്റ്‌ഹൗസുകളില്‍ തിരക്കേറി

അതിഥികളെ ഇതിലേ ഇതിലേ...

നന്ദു വിശ്വംഭരന്‍Updated: Thursday Nov 25, 2021

ആലപ്പുഴ പൊതുമരാമത്ത് റസ്‍റ്റ്ഹൗസ്

ആലപ്പുഴ
പൊതുമരാമത്ത് വകുപ്പ്‌ പീപ്പിൾസ് റസ്‌റ്റ്‌ ഹൗസുകൾ ജനപ്രിയമാകുന്നു. സംസ്ഥാനത്ത്‌ 153 റസ്‌റ്റ്‌ ഹൗസാണ് തുറന്നത്. നവംബർ ഒന്നുമുതൽ ആരംഭിച്ച പദ്ധതിയിൽ ബുക്കിങ് വർധിക്കുന്നുണ്ടെന്ന് റസ്‌റ്റ്‌ഹൗസ് അധികൃതർ പറഞ്ഞു. ആദ്യ 24 ദിവസത്തിൽ 21,52,672 രൂപയാണ് വരുമാനം. വിഐപി മുറികൾ, സ്യൂട്ട്, ക്ലാസ് ഒന്ന്‌, ക്ലാസ് രണ്ട്‌ മുറികളുണ്ട്. മലപ്പുറത്താണ് കൂടുതൽ, 18 എണ്ണം. എറണാകുളം – -16, പാലക്കാട് – -14, കണ്ണൂർ, കൊല്ലം – -12 വീതം, ഇടുക്കി –- 11, കോട്ടയം, കോഴിക്കോട് –- 10 വീതം, തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ –- ഒമ്പതുവീതം, ആലപ്പുഴ, കാസർകോട് – എട്ടുവീതം, വയനാട് – ഏഴ്‌. 
ജില്ലയിൽ ആലപ്പുഴ, കരുമാടി, കായംകുളം, കറ്റാനം, ചെങ്ങന്നൂർ, മാവേലിക്കര, ചേർത്തല, ഹരിപ്പാട് എന്നിവിടങ്ങളിലാണ് പീപ്പിൾസ് റസ്‌റ്റ്‌ ഹൗസ്‌. ഇവിടങ്ങളിലായി 42 മുറിയും. 24 ദിവസത്തെ ആകെ വരുമാനം 80,692 രൂപ.
ജില്ലയിലെ ക്ലാസ് വൺ റസ്‌റ്റോറന്റ് ആലപ്പുഴയിലേതാണ്‌. 11 മുറികളുണ്ട്. നാല് എസി, ഏഴ് നോൺ എസി. 16 മുറികളുള്ള ഒരു കെട്ടിടം ഒരാഴ്‍ചയ്‍ക്കകം തുറക്കും. കരുമാടിയിൽ നിലവിൽ ആറുമുറികൾ. രണ്ട് എസി, നാല് നോൺ എസി. ചെങ്ങന്നൂരിൽ നാല്. കൂടാതെ രണ്ടുമുറി ഉദ്യോഗസ്ഥർക്കും വിഐപികൾക്കും മാറ്റിവച്ചിട്ടുണ്ട്. ന്യൂ ബ്ലോക്ക് നിർമാണം അവസാനഘട്ടത്തിലാണ്.
ഹരിപ്പാട് നാലുമുറികളിൽ ഒന്ന് വിഐപികൾക്കാണ്. ബാക്കി മൂന്നിൽ ഒരു എസി, രണ്ട് നോൺ എസി. കറ്റാനത്ത് രണ്ട് നോൺ എസി മുറികളാണ്. മാവേലിക്കരയിൽ അഞ്ച്. ഇതിൽ രണ്ട് എസി, മൂന്ന് നോൺ എസി. ഇവിടെ 10 ദിവസം മുമ്പാണ് കാന്റീൻ മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്‌തത്. കായംകുളത്ത് ഏഴ് നോൺ എസി. ഇതുകൂടാതെ രണ്ട് വിഐപി മുറികളും. ചേർത്തലയിൽ ആകെ മൂന്ന് മുറികൾ. ഇതിൽ ഒരു നോൺ എസി, രണ്ട് എസി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top