ആലപ്പുഴ
ചെറുകിട വ്യാപാരമേഖലയെ തകർക്കുന്ന കേന്ദ്രനയങ്ങൾക്കെതിരെ കേരള ഷോപ്സ് ആൻഡ് കൊമേഴ്‌സ്യൽ എസ്‌റ്റാബ്ലിഷ്‌മെന്റ് എംപ്ലോയീസ് ഫെഡറേഷന്റെ നേതൃത്വത്തിൽ 30ന് നടക്കുന്ന രാജ്ഭവൻ മാർച്ചിന്റെ പ്രചാരണാർഥം സംസ്ഥാന ജനറൽ സെക്രട്ടറി പി സജി നയിക്കുന്ന സംസ്ഥാന പ്രചാരണജാഥയെ ഹൃദ്യമായി എതിരേറ്റ് ആലപ്പുഴ.
ജാഥയെ ചേർത്തലയിൽ സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസറിന്റെ നേതൃത്വത്തിൽ സിഐടിയു സംസ്ഥാന സെക്രട്ടറി സി ബി ചന്ദ്രബാബു, ജില്ലാ സെക്രട്ടറി പി ഗാനകുമാർ, എൻ ആർ ബാബുരാജ് എന്നിവർ ചേർന്ന് സ്വീകരിച്ചു. വാദ്യമേളം, ഗാനമേള, കൈകൊട്ടിക്കളി, വയലിൻ ഫ്യൂഷൻ എന്നിവയുടെ അകമ്പടിയോടെയാണ് ജാഥാംഗങ്ങളെ സ്വീകരിച്ചത്. യോഗത്തിൽ സ്വാഗതസംഘം ചെയർമാൻ ബി വിനോദ് അധ്യക്ഷനായി. ജില്ലയിലെ രണ്ടാമത് സ്വീകരണകേന്ദ്രമായ ആലപ്പുഴ എവിജെ ജങ്‌ഷനിൽ ജാഥയെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ചു. ജില്ലാ കോടതി പാലത്തിന് സമീപം നടന്ന സമ്മേളനത്തിൽ സംഘാടകസമിതി ചെയർപേഴ്‌സൺ കെ കെ ജയമ്മ അധ്യക്ഷയായി. സ്വീകരണത്തിന് പി സജി നന്ദി പറഞ്ഞു.
സിഐടിയു ജില്ലാ സെക്രട്ടറി പി ഗാനകുമാർ, യൂണിയൻ സംസ്ഥാന ട്രഷറർ വി കൃഷ്‌ണമൂർത്തി, ജില്ലാ സെക്രട്ടറി അഡ്വ. ടി എം ഷെറീഫ്, ജില്ലാ വൈസ്‌പ്രസിഡന്റ് വി ടി രാജേഷ്, സിപിഐ എം കഞ്ഞിക്കുഴി ഏരിയ സെക്രട്ടറി എസ് രാധാകൃഷണൻ, എ എസ് സാബു, പി ഡി രമേശൻ, പി ഷാജിമോഹൻ, ബി സലിം, രാജേഷ് വിവേകാനന്ദ, പി സി ബൈജു, ഇ ആർ പൊന്നൻ, അഡ്വ. അസ്‌ലം, ടി സന്തോഷ്, സുനിൽ ജോർജ്, പി ഫിലോമിന, എം സുനിൽകുമാർ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.
കായംകുളം പാർക്ക് മൈതാനിയിൽ സ്വീകരണ സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ പി അരവിന്ദാക്ഷൻ അധ്യക്ഷനായി.
കെ പി അനിൽകുമാർ, എം ഹംസ, മേഴ്സി ജോർജ്, കെ രവീന്ദ്രൻ, കെ എച്ച് ബാബുജാൻ, ബി അബിൻഷാ, ജി ശ്രീനിവാസൻ, കെ പി മോഹൻദാസ്, ടി എ നാസർ, ഗംഗാദേവി, ടി ഷാജി, അഡ്വ. നവീൻ മാത്യു, ജി രാജൻ, മുഹമ്മദ്, അജിത്ത്, ശോഭ, സുനിത എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..