ആലപ്പുഴ
ഒക്‌ടോബർ 15 മുതൽ 17 വരെ കായംകുളത്ത് ചേരുന്ന എൻഎഫ്‌പിഇ 40–--ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സെമിനാർ സംഘടിപ്പിച്ചു. ‘പൊതുമേഖലയുടെ തകർച്ച' എന്ന സെമിനാർ പുന്നപ്ര- വയലാർ സ്‌മാരക ഹാളിൽ എച്ച് സലാം എംഎൽഎ ഉദ്ഘാടനംചെയ്‌തു. സിഐടിയു ജില്ലാ വൈസ്‌പ്രസിഡന്റ് കെ ആർ ഭഗീരഥൻ അധ്യക്ഷനായി. ബെഫി അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി പി എച്ച് വിനീത മുഖ്യപ്രഭാഷണം നടത്തി. കോൺഫെഡറേഷൻ ജില്ലാ സെക്രട്ടറി വി കൃഷ്‌ണകുമാർ, എഫ്‌എസ്‌ഇടിഒ ജില്ലാ സെക്രട്ടറി എ എ ബഷീർ, ബിഎസ്‌എൻഎൽഇയു ജില്ലാ സെക്രട്ടറി ഷാജിമോൻ, കെ സി പ്രഭ, സംസ്ഥാന സമ്മേളന ജനറൽ കൺവീനർ ജവഹർ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..