ഹരിപ്പാട്
തൃക്കുന്നപ്പുഴ പാലം പൊളിക്കുന്നതിന് മുന്നോടിയായി കാർത്തികപ്പള്ളി-–-തൃക്കുന്നപ്പുഴ റോഡിലെ ഗതാഗതം തിരിച്ചുവിടുന്നതിന് പരീക്ഷണയോട്ടം തിങ്കളാഴ്‌ച തുടങ്ങും. രാവിലെ പാലം പൂർണമായും അടയ്‌ക്കും. കാൽനടക്കാരെയും സ്‌കൂൾ വാനുകൾ, ആംബുലൻസുകൾ, കാറുകൾ, ഇരുചക്രവാഹനങ്ങൾ എന്നിവ നിലവിലെ പാലത്തിന്റെ തെക്കുഭാഗത്ത് ഇറിഗേഷൻവകുപ്പ് സജ്ജമാക്കിയ ജങ്കാർ സർവീസ് വഴി കടത്തിവിടും. ബസും ലോറിയും പാലത്തിന്റെ ഇരുവശത്തുമായി യാത്ര അവസാനിപ്പിക്കാനാണ് നിർദേശം.
പുതിയ പാലം നിർമിക്കാൻ ഒരുവർഷം വേണ്ടിവരും. അതുവരെ കാർത്തികപ്പള്ളിയിൽനിന്ന് തൃക്കുന്നപ്പുഴയിലേക്ക് വലിയ വാഹനങ്ങൾ കടത്തിവിടില്ല. തൃക്കുന്നപ്പുഴയിലേക്കുള്ള വലിയ വാഹനങ്ങൾ മുതുകുളത്തുനിന്ന് കൊച്ചീടെജെട്ടി പാലം വഴിയോ കരുവാറ്റ- കുമാരകോടി റോഡിലൂടെയോ എത്തിച്ചേരണം.
സകൂൾവാനുകൾവരെയുള്ള വാഹനങ്ങൾക്ക് കടന്നുപോകാവുന്ന വിധത്തിലാണ് ജങ്കാർ സർവീസ്. തൃക്കുന്നപ്പുഴ കടന്ന് ആറാട്ടുപുഴയിലേക്ക് പോകുന്ന സ്വകാര്യബസുകൾ ഹരിപ്പാടുനിന്ന് ദേശീയപാതയിലൂടെ കരുവാറ്റയിലെത്തി പല്ലന വഴി പോകണം. ഒരാഴ്‌ച പരീക്ഷണയോട്ടം തുടരും. സാങ്കേതികപ്രശ്‌നങ്ങൾ പരിഹരിച്ച് പാലം പൊളിച്ചുതുടങ്ങാനാണ് ഇറിഗേഷൻവകുപ്പിന്റെ തീരുമാനം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..