24 April Wednesday

മെറിറ്റ് അവാർഡ്‌ വിതരണം

വെബ് ഡെസ്‌ക്‌Updated: Saturday Sep 25, 2021

അമ്പലപ്പുഴ നിയോജക മണ്ഡലത്തിൽ എസ്എസ്എൽസി പരീക്ഷയിൽ ഉന്നതവിജയം നേടിയ ലജനത്തുൽ മുഹമ്മദീയ ഹയർ സെക്കൻഡറി സ‍്കൂളിനുള്ള എംഎൽഎ മെറിറ്റ് അവാർഡ് മന്ത്രി വി ശിവൻകുട്ടി നൽകുന്നു. എ എം ആരിഫ് എംപി, 
എച്ച് സലാം എംഎൽഎ എന്നിവർ സമീപം

അമ്പലപ്പുഴ
എച്ച് സലാം എംഎൽഎയുടെ "പൊൻതിളക്കം 2021’ മെറിറ്റ്‌ അവാർഡ്‌ വിതരണം മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനംചെയ്‌തു. എച്ച് സലാം എംഎൽഎ അധ്യക്ഷനായി. എസ്എസ്എൽസി, പ്ലസ്ടു  ഉന്നതവിജയികളെയും നൂറ്‌ ശതമാനം വിജയം നേടിയ സ്‌കൂളുകളെയും മന്ത്രി അനുമോദിച്ചു.
എ എം ആരിഫ് എംപി, സൗമ്യരാജ്, ആർ വിനീത, പി രതീഷ്, സിമി ഷാഫി ഖാൻ, കെ മധുസൂതനൻ, എ എം നസീർ, ടി എ അഷ്റഫ് കുഞ്ഞാശാൻ, എം എസ് വിനോദ്, മുഹമ്മദ് അസ്‌ലം, കെ ജി ജയലാൽ, വാഹിദ്, ഫൈസൽ എന്നിവർ സംസാരിച്ചു. അജയ് സുധീന്ദ്രൻ സ്വാഗതം പറഞ്ഞു.
ശനിയാഴ്‌ച രാവിലെ 10ന് ആലപ്പുഴ സെന്റ് ആന്റണീസ് എച്ച്എസിലും 2.30ന് പുറക്കാട് എസ്എൻഎം എച്ച്എസ്എസിലും നടക്കും. സെന്റ് ആന്റണീസ് സ്‌കൂളിൽ മന്ത്രി സജി ചെറിയാനും എസ്എൻഎം എച്ച്എസ്എസിൽ  മന്ത്രി മുഹമ്മദ് റിയാസും ഉദ്ഘാടനംചെയ്യും. എച്ച് സലാം എംഎൽഎ അധ്യക്ഷനാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top