20 April Saturday

കെസിഇയു ജില്ലാ സമ്മേളനം ഇന്ന് തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Saturday Sep 25, 2021
കായംകുളം
കേരള കോ -ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ സിഐടിയു ജില്ലാ സമ്മേളനത്തിന് ശനിയാഴ്‌ച തുടക്കമാകും. കായംകുളം ജിഡിഎം ഓഡിറ്റോറിയത്തിലെ എം ശശികുമാർ നഗറിലാണ് സമ്മേളനം. വൈകിട്ട് നാലിന് എം എ അലിയാർ നഗറിൽ സിഐടിയു സംസ്ഥാന പ്രസിഡന്റ്‌ ആനത്തലവട്ടം ആനന്ദൻ സഹകരണ സെമിനാർ  ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ പി ഗാനകുമാർ അധ്യക്ഷനാകും. ‘സഹകരണ മേഖല പ്രതിസന്ധികളും പരിഹാരമാർഗങ്ങളും’ വിഷയം യൂണിയൻ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കെ ബി ജയപ്രകാശ് അവതരിപ്പിക്കും. 
ഞായറാഴ്‌ച രാവിലെ 9.30ന് സിഐടിയു സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ആർ നാസർ സമ്മേളനം ഉദ്ഘാടനംചെയ്യും. യൂണിയൻ ജില്ലാ പ്രസിഡന്റ്‌ ഡി ബാബു അധ്യക്ഷനാകും. ജില്ലാ സെക്രട്ടറി പി യു ശാന്താറാം പ്രവർത്തന റിപ്പോർട്ടും ട്രഷറർ ആർ രവീന്ദ്രൻ കണക്കും അവതരിപ്പിക്കും. സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി ജാനകി സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കും. വൈകിട്ട് മൂന്നിന് യാത്രയയപ്പ് സമ്മേളനം സിഐടിയു സംസ്ഥാന സെക്രട്ടറി പി പി ചിത്തരഞ്ജൻ ഉദ്ഘാടനംചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top