29 March Friday
പ്ലസ്‌ടു പരീക്ഷയിൽ നൂറുമേനി വിജയം

സ്‌കൂളുകളിൽ 
അനുമോദനവുമായി മന്ത്രിയെത്തി

വെബ് ഡെസ്‌ക്‌Updated: Saturday Jun 25, 2022

പ്ലസ്ടുവിന് നൂറുശതമാനം വിജയം നേടിയ അമ്പലപ്പുഴ കെ കെ കുഞ്ചുപിള്ള സ്‍കൂളിലെ വിദ്യാർഥികൾക്ക് 
മന്ത്രി വി ശിവൻകുട്ടി മധുരം നൽകുന്നു

അമ്പലപ്പുഴ
ഹയർ സെക്കൻഡറി പരീക്ഷയിൽ നൂറുമേനി വിജയം നേടിയ സ്‌കൂളുകൾക്ക് അനുമോദനവുമായി വിദ്യാഭ്യാസമന്ത്രി. അമ്പലപ്പുഴ കെ കെ കുഞ്ചുപിള്ള സ്‌മാരക ഗവ. സ്‌കൂൾ, കാക്കാഴം ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിലാണ് മന്ത്രി വി ശിവൻകുട്ടി എത്തിയത്. രണ്ട്‌ സ്‌കൂളുകളിലും 109 വിദ്യാർഥികൾ വീതമാണ്‌ പരീക്ഷയെഴുതിത്‌. 
കുഞ്ചുപിള്ള സ്‌കൂൾ തുടർച്ചയായ പത്താം വർഷമാണ് ചരിത്രനേട്ടം സ്വന്തമാക്കുന്നത്. കാക്കാഴം ആദ്യമായും. വെളളി പകൽ 12.30 ഓടെയാണ് മന്ത്രിയെത്തിയത്. വിജയത്തിന് ചുക്കാൻപിടിച്ച അധ്യാപകർക്കും മുഴുവൻ വിദ്യാർഥികൾക്കും പിടിഎ പ്രതിനിധികൾക്കും മന്ത്രി മധുരം നൽകി. സ്‌കൂളുകളിലെത്തിയ മന്ത്രിയെ അധ്യാപകരും വിദ്യാർഥികളും ജനപ്രതിനിധികളും ചേർന്ന്‌ സ്വീകരിച്ചു.
എച്ച് സലാം എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ കവിത, എസ് ഹാരിസ്,   വൈസ് പ്രസിഡന്റ്‌ പി രമേശൻ, ജനപ്രതിനിധികൾ, പ്രിൻസിപ്പാൾമാരായ വി ബിനൂജ, അരുൺ ജി കൃഷ്‌ണൻ, പിടിഎ പ്രസിഡന്റുമാരായ ഉമേഷ്, എ നസീർ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top