27 April Saturday
കേന്ദ്രം റബറിന് താങ്ങുവില 300 രൂപയാക്കണം

രോഷത്തീയായി 
കർഷക ലോങ്‌മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Thursday May 25, 2023

സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ക്യാപ്റ്റൻ അഡ്വ. ജി ഹരിശങ്കറിന് പതാക കൈമാറുന്നു

ചാരംമൂട്
റബർ കർഷകരെ തകർക്കുന്ന കേന്ദ്രനിലപാടിൽ പ്രതിഷേധിച്ചും താങ്ങുവില കിലോയ്‌ക്ക്‌ 300 രൂപയാക്കി കേന്ദ്ര സർക്കാർ സംഭരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കേരള കർഷകസംഘം ജില്ലാ കമ്മിറ്റി ലോങ് മാർച്ച് നടത്തി. ചാരുംമൂട്ടിൽനിന്ന്‌ ആരംഭിച്ച്‌ വെൺമണിയിൽ സമാപിച്ചു. കേരള കർഷകസംഘത്തിന്റെ നേതൃത്വത്തിൽ 25, 26 തീയതികളിൽ രാജ്ഭവന്‌ മുന്നിൽ നടക്കുന്ന കർഷക സത്യഗ്രഹത്തിനും 26ന് 10,000 കർഷകർ അണിനിരക്കുന്ന രാജ്ഭവൻ മാർച്ചിനും മുന്നോടിയാണ്‌ ലോങ്‌മാർച്ച്‌. 
ജില്ലാ പ്രസിഡന്റ് അഡ്വ. ജി ഹരിശങ്കർ ക്യാപ്റ്റനായ മാർച്ച് ചാരുംമൂട് ജങ്ഷനിൽ സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്‌തു. എസ് രാമകൃഷ്‌ണൻ അധ്യക്ഷനായി. ജാഥാ മാനേജർ മുരളി തഴക്കര, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ കെ രാഘവൻ, ജി രാജമ്മ, ചാരുംമൂട് ഏരിയ സെക്രട്ടറി ബി ബിനു, വത്സല മോഹൻ, കെ എച്ച് ബാബുജാൻ, ഷേയ്ഖ്‌ പി ഹാരീസ്, അഡ്വ. ജെ അജയൻ, അഡ്വ. സജികുമാർ, പ്രശാന്ത്കുമാർ, വി ജി മോഹനൻ, എൻ പി ഷിബു, എം സന്തോഷ്‌കുമാർ, കെ വിജയകുമാർ, എസ് സുധിമോൻ, എസ് ആസാദ്, ആർ രജിമോൻ, ബി ശ്രീലത, എം വി ശ്യാം, ഡോ. കെ മോഹൻകുമാർ, വി മാത്തുണ്ണി, ജി മധുസൂദനൻനായർ, ബി ഉണ്ണികൃഷ്‌ണപിള്ള, അനിൽകുമാർ, പ്രൊഫ. സുധാകരകുറുപ്പ്, ആർ ശശികുമാർ തുടങ്ങിയവർ സംസാരിച്ചു. നൂറുകണക്കിന് കർഷകർ അണിനിരന്ന മാർച്ചിന്‌ വിവിധ കേന്ദ്രങ്ങളിൽ ആവേശകരമായ സ്വീകരണം ലഭിച്ചു. ചുനക്കര, മാങ്കാംകുഴി, കൊല്ലകടവ് വഴി ചെങ്ങന്നൂർ വെൺമണിയിലെ കല്യാത്ര ജങ്ഷനിൽ സമാപിച്ചു.
സമാപന യോഗം കേന്ദ്ര കമ്മിറ്റിയംഗം ജി വേണുഗോപാൽ ഉദ്ഘാടനംചെയ്തു. സ്വാഗതസംഘം ചെയർമാൻ നെൽസൺ ജോയി അധ്യക്ഷനായി. സിപിഐ എം ചെങ്ങന്നൂർ ഏരിയ സെക്രട്ടറി എം ശശികുമാർ, ജില്ല കമ്മിറ്റി അംഗങ്ങളായ എം എച്ച് റഷീദ്, ജെയിംസ് ശമുവേൽ, സ്വാഗതസംഘം കൺവീനർ ആർ മഞ്ജുള ദേവി, സജി കെ തോമസ്  എന്നിവർ സംസാരിച്ചു. ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതി അംഗമായി തെരെഞ്ഞെടുത്ത കർഷകസംഘം ചെങ്ങന്നൂർ ഏരിയ ട്രഷറാർ ബി ബാബുവിനെ ആദരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top