26 April Friday

കുടുംബശ്രീ കൂട്ടായ്‌മയിൽ കുട്ടനാട് ഫുഡ് കഫെ

വി കെ വേണുഗോപാൽUpdated: Thursday May 25, 2023

കുടുംബശ്രീ പ്രവർത്തകർ ഫുഡ് കഫെയിൽ

മങ്കൊമ്പ് 
കുട്ടനാടിന്റെ രുചിക്കൂട്ടുകളുമായി കുടുംബശ്രീ കൂട്ടായ്‌മയിൽ ഫുഡ് കഫെ. നീലംപേരൂർ പഞ്ചായത്തിലെ മത്സ്യത്തൊഴിലാളി കുടുംബത്തിലെ ഏഴ്‌ സ്‌ത്രീകളെ ചേർത്ത്‌ രൂപീകരിച്ച പൗർണമി എന്ന ഗ്രൂപ്പിന്റേതാണ്‌ ഈ ചുവടുവയ്‌പ്‌. 2018ലെ പ്രളയശേഷം കുട്ടനാടിനെ കൈപിടിച്ചുയർത്താൻ കേരള സർക്കാർ ആർകെഐഇഡിപി പദ്ധതി പ്രകാരം ആവിഷ്‌കരിച്ച പദ്ധതിയാണ്‌ ഇവർക്ക്‌ തുണയായത്‌.  
കുട്ടനാടിന്റെ രുചിയെ ജനകീയമാക്കാൻ പൗർണമിക്കായി. കുട്ടനാട്ടിലെ എല്ലാ മത്സ്യവിഭവങ്ങളും ഇവിടെ ലഭിക്കും. കുട്ടനാടിന്റെ സൗന്ദര്യവും രുചിവൈവിധ്യവും അടയാളപ്പെടുത്തി ആലപ്പുഴ–-കോട്ടയം അതിർത്തിയായ നീലംപേരൂർ പഞ്ചായത്തിലെ ഒന്നാം വാർഡിലാണ് കഫെ. കോട്ടയം, പത്തനംതിട്ട ജില്ലകളിലെ നിരവധി പേരാണ് ഈ രുചിതേടി ഇവിടേക്ക്‌ എത്തുന്നത്‌. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top