18 December Thursday
പ്രഖ്യാപനം 5ന്

കൈനകരി വലിച്ചെറിയൽ 
മുക്തമാകുന്നു

വെബ് ഡെസ്‌ക്‌Updated: Thursday May 25, 2023

കൈനകരി വലിച്ചെറിയൽ മുക്ത പഞ്ചായത്ത് പ്രഖ്യാപന ശിൽപ്പശാല ജില്ലാ പഞ്ചായത്ത് അംഗം ഗീത ബാബു ഉദ്ഘാടനംചെയ്യുന്നു

കൈനകരി 
ജൂൺ അഞ്ച്‌ പരിസ്ഥിതിദിനത്തിൽ കൈനകരിയെ വലിച്ചെറിയൽമുക്ത പഞ്ചായത്തായി പ്രഖ്യാപിക്കും. ഇ എം എസ് കമ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച ശുചിത്വ ശിൽപ്പശാല ജില്ലാ പഞ്ചായത്തംഗം ഗീത ബാബു ഉദ്ഘാടനംചെയ്‌തു. 
പഞ്ചായത്ത് പ്രസിഡന്റ്‌ എം സി പ്രസാദ് അധ്യക്ഷനായി. ശുചിത്വമിഷൻ ജില്ലാ അസി. കോ–-ഓർഡിനേറ്റർ മുഹമ്മദ് കുഞ്ഞാശാൻ വിഷയം അവതരിപ്പിച്ചു. 
പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് പ്രസീത മിനില്‍കുമാര്‍, സ്ഥിരംസമിതി അധ്യക്ഷരായ കെ എ പ്രമോദ്, സന്തോഷ് പട്ടണം, സബിത മനു, പഞ്ചായത്ത് സെക്രട്ടറി ടി എഫ് സെബാസ്‌റ്റ്യൻ, സെക്രട്ടറി സജീവൻ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top