26 April Friday

അഖിലേന്ത്യാ സഹകരണ 
അവകാശദിനമാചരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday May 25, 2023

കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ അഖിലേന്ത്യാ സഹകരണ 
അവകാശദിന സമ്മേളനം എച്ച് സലാം എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

ആലപ്പുഴ
കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ അഖിലേന്ത്യാ സഹകരണ അവകാശദിനമാചരിച്ചു. സഹകരണ മേഖലയിലെ കേന്ദ്രസർക്കാരിന്റെ കടന്നുകയറ്റം അവസാനിപ്പിക്കുക. 
ഇൻകം ടാക്സ് സെക്ഷൻ 80 (പി) ആനുകൂല്യം സഹകരണ ബാങ്കുകൾക്ക്  ബാധകമാക്കുക, സഹകരണ ബാങ്കുകൾക്ക്  മൂലധന സഹായം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബെഫി അഖിലേന്ത്യാ സഹകരണ സബ് കമ്മിറ്റി തീരുമാനപ്രകാരം അവകാശദിനം ആചരിച്ചത്. 
കേരള ബാങ്ക്‌ റീജണൽ ഓഫീസിനു മുന്നിൽ നടന്ന പ്രകടനവും സമ്മേളനവും എച്ച് സലാം എംഎൽ എ ഉദ്ഘാടനം ചെയ്തു. പി പി പവനൻ, പി എം പ്രമോദ്, ഹരിഹര ബ്രഹ്മമോഹനൻ, ടി ജെ ഷീബ, വി ആർ റജികുമാർ, വി കെ രമേശൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top