03 July Thursday

വേനൽത്തുമ്പി കലാജാഥ ജില്ലാ ക്യാമ്പ്‌; 
സംഘാടകസമിതിയായി

വെബ് ഡെസ്‌ക്‌Updated: Saturday Mar 25, 2023

ബാലസംഘം വേനൽത്തുമ്പി കലാജാഥ ജില്ലാ പരിശീലന ക്യാമ്പ് സംഘാടകസമിതി രൂപീകരണം സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്യുന്നു

കാർത്തികപ്പള്ളി 
ബാലസംഘം വേനൽത്തുമ്പി കലാജാഥ ജില്ലാ പരിശീലന ക്യാമ്പ് കാർത്തികപ്പള്ളി ഏരിയയിലെ ആറാട്ടുപുഴയിൽ ഏപ്രിൽ 11 മുതൽ 17 വരെ നടക്കും. സംഘാടകസമിതി രൂപീകരണ യോഗം സിപിഐ എം ആറാട്ടുപുഴ സൗത്ത് ലോക്കൽ കമ്മിറ്റി ഓഫീസിൽ സിപിഐ എം ജില്ലാ സെക്രട്ടറി  ആർ നാസർ ഉദ്ഘാടനംചെയ്തു. സ്പിന്നിങ്‌ മിൽ ചെയർമാൻ എ മഹേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ബാലസംഘം ജില്ലാ സെക്രട്ടറി അഭിരാം അധ്യക്ഷനായി. ജില്ലാ കൺവീനർ എം ശിവപ്രസാദ്, ആറാട്ടുപുഴ പഞ്ചായത്ത് പ്രസിഡന്റ്‌ എൻ സജീവൻ, സിപിഐ എം കാർത്തികപ്പള്ളി ഏരിയ സെക്രട്ടറി വി കെ സഹദേവൻ, ബാലസംഘം സംസ്ഥാന കമ്മിറ്റിയംഗം ശ്രീലേഖ, എൻ ജെ അഭിജിത്ത്, അക്കാദമിക് കൺവീനർ ടി എൻ വിശ്വനാഥൻ, കെ വിജയകുമാർ, ഏരിയ കൺവീനർ ഷൈനി  എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top