16 September Tuesday
ഭഗത്‍‍സിങ്‌, രാജ്‌ഗുരു, സുഖ്ദേവ് അനുസ്‌മരണം

രണസ്‌മരണയിൽ യുവജനങ്ങൾ

വെബ് ഡെസ്‌ക്‌Updated: Saturday Mar 25, 2023

ഡിവൈഎഫ്ഐ അരൂര്‍ മേഖലാ കമ്മിറ്റി സംഘടിപ്പിച്ച ഭഗത്‍സിങ്‌, രാജ്‌ഗുരു, സുഖ്ദേവ് അനുസ്‌മരണം സംസ്ഥാന പ്രസി‍ഡന്റ്‌ വി വസീഫ് ഉദ്ഘാടനംചെയ്യുന്നു

ആലപ്പുഴ
വർഗീയത വിഭജിക്കാത്ത ഇന്ത്യക്കായി ഇൻക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യം ഉയർത്തി ധീര രക്തസാക്ഷിത്വം വഹിച്ച ഭഗത്‍സിങ്‌, രാജ്ഗുരു, സുഖ്ദേവ് എന്നിവരുടെ രണസ്‌മരണാർഥം ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രകടനവും യോഗവും സംഘടിപ്പിച്ചു. 
അരൂർ മേഖലാ കമ്മിറ്റി നടത്തിയ പരിപാടി ഡിവൈഎഫ്ഐ സംസ്ഥാന പ്രസി‍ഡന്റ്‌ വി വസീഫ് ഉദ്ഘാടനംചെയ്തു. മേഖലാ പ്രസിഡന്റ്‌ പി രാഹുൽ അധ്യക്ഷനായി. 
ബ്ലോക്ക് സെക്രട്ടറി വി കെ സൂരജ്, ജില്ലാ കമ്മിറ്റി അംഗം എസ് സുധീഷ്, മേഖലാ സെക്രട്ടറി ജിബി ഗോപി എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി അഡ്വ. ആർ രാഹുൽ ചേർത്തല ടൗൺ ഈസ്റ്റ്, ജില്ലാ പ്രസിഡന്റ്‌ ജെയിംസ് ശാമുവേൽ പള്ളിപ്പുറം തെക്ക്, സംസ്ഥാന കമ്മിറ്റി അംഗം ശ്യാംകുമാർ പൂച്ചാക്കൽ, എസ് സുരേഷ്‌കുമാർ ചുനക്കര വടക്ക്, ജില്ലാ വൈസ്‌പ്രസി‍ഡന്റ്‌ ദിനൂപ് വേണു തൃച്ചാറ്റുകുളം, ജില്ലാ ജോയിന്റ്‌ സെക്രട്ടറിമാരായ ആർ അശ്വിൻ ചെറുവാരണം, അജ്മൽ ഹസൻ അമ്പലപ്പുഴ മേഖലയിലും ഉദ്ഘാടനംചെയ്‌തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top