16 April Tuesday

ഭരണി ഫുഡ് പ്രോഡക്ട്‌സ് നാടിന് സമര്‍പ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Mar 25, 2023

ഭരണിക്കാവ് സർവീസ് സഹകരണബാങ്കിന്റെ ഭരണി ഫുഡ് പ്രോഡക്‍ട്സ് മന്ത്രി പി പ്രസാദ് ഉദ്ഘാടനംചെയ്യുന്നു

മാവേലിക്കര
 ഭരണിക്കാവ് സർവീസ് സഹകരണ ബാങ്കിന്റെ പുതിയ സംരംഭമായ പഴം പച്ചക്കറി മൂല്യ വർധിത ഉൽപ്പന്ന നിർമാണ കേന്ദ്രം ‘ഭരണി ഫുഡ്പ്രോഡക്ട്‌സ്' നാടിന് സമർപ്പിച്ചു. മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കോശി അലക്‌സ് അധ്യക്ഷനായി. 
ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ആർ നാസർ, ഭരണിക്കാവ് പഞ്ചായത്ത് പ്രസിഡന്റ് കെ ദീപക്കിന്‌  ഉൽപ്പന്നം കൈമാറി ആദ്യ വിൽപന നടത്തി. 
എ മഹേന്ദ്രൻ, അഡ്വ. ജി ഹരിശങ്കർ, എം പി കിരൺ, എസ് രജനി, കെ ദീപ, മുരളി തഴക്കര, നികേഷ് തമ്പി, കെ ജി സന്തോഷ്, എ എം ഹാഷിർ, ടി സജി, പി രജനി, കെ ശശിധരൻ നായർ, നിഷ സത്യൻ, ആർ ഗംഗാധരൻ, ജി രമേശ്കുമാർ, എം മുരളി, കെ രാജപ്പൻ, എൻ വാസുദേവൻ, ബി രാമചന്ദ്രൻ പിള്ള, ആർ ഷൈലജ, എ തമ്പി, സിബി വർഗീസ്, എസ് നന്ദകുമാർ, നൈനാൻ ജോർജ്, രജനി ജയദേവ്, എൻ സിനി, കെ ജെ സുമയമ്മാൾ, ശ്രീലേഖ, എ സജികുമാർ, സന്തോഷ്‌കുമാർ, ആൻസമ്മ, ആദിഷ്ചന്ദ്രൻ, പൂജ വി നായർ, അഭിലാഷ് കരിമുളക്കൽ, മനു ദിവാകരൻ, വസന്ത രമേശ്, ബി വിശ്വനാഥൻ, ബാങ്ക് സെക്രട്ടറി കെ എസ് ജയപ്രകാശ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top