23 April Tuesday

ആരോഗ്യമേഖലയ്‍‍ക്ക് മുൻഗണന

വെബ് ഡെസ്‌ക്‌Updated: Saturday Mar 25, 2023
മാവേലിക്കര
ആരോഗ്യമേഖലയ്ക്ക് ഊന്നൽ നൽകി ഭരണിക്കാവ് പഞ്ചായത്ത് ബജറ്റ്. 38.44 കോടി രൂപ വരവും 37.87  കോടി രൂപ ചെലവും 56.8 ലക്ഷം രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് സുരേഷ് പി മാത്യു അവതരിപ്പിച്ചു. പ്രസിഡന്റ് കെ ദീപ അധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം നികേഷ് തമ്പി, ശശിധരൻ നായർ, വി ചെല്ലമ്മ, നിഷ സത്യൻ, സെക്രട്ടറി മേരിസൺ മൈക്കിൾ, ഷിബു ജോൺ വർഗീസ്‌, അസി. സെക്രട്ടറി പി മധു, പഞ്ചായത്തംഗങ്ങൾ എന്നിവർ പങ്കെടുത്തു.
ചികിൽസ സഹായം, ജീവിതശൈലി രോഗ നിയന്ത്രണം, മാതൃശിശു പരിചരണം ഉൾപ്പെടെ ആരോഗ്യ മേഖലയ്ക്ക്  61 ലക്ഷം രൂപ വകയിരുത്തി. കാർഷിക മേഖലയ്ക്ക് 63.98 ലക്ഷവും മൃഗസംരക്ഷണത്തിന് 23 ലക്ഷവും മാലിന്യ പരിപാലനത്തിന് 46.40 ലക്ഷവും പൊതുമരാമത്ത് പ്രവൃത്തികൾക്ക് 3.26  കോടി രൂപയും വകയിരുത്തി.  കൊച്ചു തോടിന്റെ പുനരുദ്ധാരണത്തിന്‌ 19.27 ലക്ഷം രൂപ വകയിരുത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top