12 July Saturday
എസ്‌ബിഐ മാർച്ച്‌

യുവജന പ്രതിഷേധം ഇരമ്പി

വെബ് ഡെസ്‌ക്‌Updated: Wednesday Jan 25, 2023

എസ്ബിഐയെ തകർക്കുന്ന തൊഴിൽ കരാർവൽക്കരണവും സ്വകാര്യവൽക്കരണവും കേന്ദ്രസര്‍ക്കാര്‍ 
അവസാനിപ്പിക്കണമെന്നാശ്യപ്പെട്ട് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി നടത്തിയ എസ്ബിഐ ഓഫീസ് ധർണ 
ആലപ്പുഴ ടൗൺ ബ്രാഞ്ചിന് മുന്നിൽ എ എം ആരിഫ് എംപി ഉദ്ഘാടനംചെയ്യുന്നു

ആലപ്പുഴ 
എസ്‌ബിഐയെ തകർക്കുന്ന തൊഴിൽ കരാർവൽക്കരണത്തിനും സ്വകാര്യവൽക്കരണത്തിനുമെതിരെ ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി എസ്‌ബിഐ ആലപ്പുഴ ടൗൺ ബ്രാഞ്ചിന് മുന്നിൽ ധർണ നടത്തി. എ എം ആരിഫ് എംപി ഉദ്‌ഘാടനംചെയ്‌തു. ജില്ലാ പ്രസിഡന്റ് ജെയിംസ് ശാമുവേൽ അധ്യക്ഷനായി. 
സംസ്ഥാന കമ്മിറ്റി അംഗം എസ് സുരേഷ്‌കുമാർ, സി ശ്യാംകുമാർ, ജില്ലാ ട്രഷറർ രമ്യ രമണൻ, ജില്ലാ വൈസ്‌പ്രസിഡന്റുമാരായ അഡ്വ. ദിനൂപ് വേണു, പി എ അൻവർ, വി കെ സൂരജ്, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ ശ്വേത എസ് കുമാർ, സി എ അഖിൽകുമാർ, എസ് സന്ദീപ്, ബിഇഎഫ്‌ഐ ജില്ലാ സെക്രട്ടറി പ്രമോദ്, കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് ബ്രഹ്മമോഹൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top