26 April Friday

പോക്‌സോ കേസിൽ യുവാവ് അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Jan 25, 2023

നൈസാം

അമ്പലപ്പുഴ
വ്യാപാരിയെ പോക്‌സോ കേസിൽ റിമാൻഡ്‌ ചെയ്‌തു. അമ്പലപ്പുഴയിലെ വ്യാപാര സ്ഥാപനത്തിൽ അഞ്ചുവർഷത്തിലേറെയായി ജോലി ചെയ്‌തിരുന്ന യുവതിയുടെ പരാതിയിലാണ്‌ കടയുടമ അമ്പലപ്പുഴ കരൂർ മാളിയേക്കൽ നൈസാമി (44) നെതിരെ അമ്പലപ്പുഴ പൊലീസ് പോക്‌സോ കേസെടുത്തത്. കഴിഞ്ഞമാസം 18ന് വിവാഹിതയായ യുവതി ഗർഭിണിയായതിനെത്തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് വിവാഹത്തിന് മുമ്പ് ഇവർ ഗർഭിണിയായിരുന്നെന്ന വിവരം ഭർതൃവീട്ടുകാർ അറിയുന്നത്. നൈസാം ഇയാളുടെ അയൽവാസിയായ യുവാവിനെ പ്രലോഭിപ്പിച്ച് ജീവനക്കാരിയുമായുള്ള വിവാഹം നടത്തികൊടുക്കുകയായിരുന്നുവെന്ന്‌ ഭർതൃവീട്ടുകാർ പറഞ്ഞു.   
16 വയസുമുതൽ തുടങ്ങിയ പീഡനമാണ് വിവാഹശേഷം പുറത്തുവന്നത്.  എതിർപ്പ്‌ പ്രകടിപ്പിച്ചതിനെത്തുടർന്ന് പെൺകുട്ടിയെ കടയിൽനിന്ന്‌ നേരത്തെ പ്രതി പുറത്താക്കിയിരുന്നു. എന്നാൽ മാസങ്ങൾക്കുശേഷം വീട്ടിലെത്തി വീണ്ടും ഉപദ്രവമുണ്ടാകില്ല എന്ന ഉറപ്പിൽ ജോലിയിൽ തിരികെ കൊണ്ടുവന്നു. പിന്നീട് നിരന്തരം ശാരീരികമായി ഉപദ്രവിക്കുകയും ആലപ്പുഴയിലെ ലോഡ്‌ജ്‌ മുറിയിലെത്തിച്ച് മദ്യം നൽകി പീഡിപ്പിക്കുകയും സുഹൃത്തുക്കൾക്ക് പങ്കുവയ്‌ക്കാൻ ശ്രമിക്കുകയുംചെയ്‌തുവെന്നാണ് പെൺകുട്ടിയുടെ മൊഴി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top