25 April Thursday

യു സാമിനെ അനുസ്‌മരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jan 25, 2023

യു സാം അനുസ്‌മരണ സമ്മേളനം പുരോഗമന കലാസാഹിത്യ സംഘം മലപ്പുറം ജില്ലാ കമ്മിറ്റിയംഗം ജംഷീദ് അലി 
ഉദ്ഘാടനംചെയ്യുന്നു

കാർത്തികപ്പള്ളി 
ഡിവൈഎഫ്ഐ മുതുകുളം വില്ലേജ് സെക്രട്ടറിയായിരുന്ന യു സാമിന്റെ 12–-ാമത് അനുസ്‌മരണം പുരോഗമന കലാസാഹിത്യസംഘം മലപ്പുറം ജില്ലാ കമ്മിറ്റിയംഗം ജംഷീദ് അലി ഉദ്ഘാടനംചെയ്‌തു. ഡിവൈഎഫ്ഐ മുതുകുളം മേഖലാ പ്രസിഡന്റ് പി പ്രവീൺ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം എസ് സുരേഷ്‌കുമാർ അനുസ്‌മരണ പ്രഭാഷണം നടത്തി. വീണാലക്ഷ്‌മി അനുസ്‌മരണ പ്രമേയം അവതരിപ്പിച്ചു. എസ് സന്ദീപ്, പി എ അഖിൽ, കെ വിജയകുമാർ, കെ എസ് ഷാനി എന്നിവർ സംസാരിച്ചു. എം മനോജ് സ്വാഗതവും ആദിത്യകരൺ നന്ദിയും പറഞ്ഞു. സ്‌മൃതിമണ്ഡപത്തിൽ പുഷ്‌പാർച്ചന നടന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top