19 April Friday

തങ്കി പള്ളിയിൽ 
തിരുനാൾ കൊടിയേറ്റ്‌ 27ന്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jan 25, 2022
ചേർത്തല
തങ്കി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ ഇടവക മധ്യസ്ഥ കാണിക്കമാതാവിന്റെ കൊമ്പ്രിയ ദർശന തിരുനാളാഘോഷം 27ന് തുടങ്ങും. വൈകിട്ട്‌ ആറിന് കൊച്ചി രൂപത ബിഷപ്പ് ഡോ. ജോസഫ് കരിയിലിന്റെ മുഖ്യകാർമികത്വത്തിൽ കൊടി ഉയർത്തും. 28 മുതൽ ഫെബ്രുവരി ഒന്നുവരെ ദിവസേന ദിവ്യബലി ഉൾപ്പെടെ ചടങ്ങുകൾ നടക്കും. 
തിരുനാൾദിനമായ രണ്ടിന് രാവിലെ ഏഴിന് ദിവ്യബലി, വൈകിട്ട് 3.30ന് കൊച്ചി രൂപത വികാരി ജനറൽ മോൺ. ഷൈജു പര്യാത്തുശേരിയുടെ മുഖ്യകാർമികത്വത്തിൽ തിരുനാൾ സമൂഹബലി, കിഡ്‌നി ഫെഡറേഷൻ ഓഫ്‌ ഇന്ത്യ ചെയർമാൻ ഫാ. ഡേവിസ്‌ ചിറമേലിന്റെ സുവിശേഷപ്രസംഗം. 
തുടർന്ന് തിരുനാൾ പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ ആശീർവാദം,തിരുസ്വരൂപ പുനഃപ്രതിഷ്‌ഠ, കൊടിയിറക്കൽ. കോവിഡ്‌ മാനദണ്ഡം പാലിച്ചാകും ചടങ്ങുകളെന്ന്‌ ഫാ. ജോർജ്‌ എടേഴത്ത് അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top