29 March Friday

പ്രവർത്തന മികവിൽ തുടർച്ച

വെബ് ഡെസ്‌ക്‌Updated: Thursday Nov 24, 2022

സമ്മേളനം സംസ്ഥാന ഭാരവാഹികളായി തെരഞ്ഞെടുത്ത സൂസൻ കോടിക്കും സി എസ് സുജാതയ്‍‍ക്കും ഒപ്പം 
പ്രവർത്തകരെ അഭിവാദ്യംചെയ്യുന്ന ബൃന്ദ കാരാട്ട്

സൂസൻ കോടി
മഹിളാ അസോസിയേഷൻ യൂണിറ്റ്‌ തലംമുതൽ സംഘടനപ്രവർത്തനം ആരംഭിച്ച സൂസൻകോടി കാസർകോടും കോഴിക്കോടും നടന്ന സമ്മേളനങ്ങളിൽ സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുത്തിരുന്നു. മൂന്നാംതവണയാണ്‌ മഹിള അസോസിയേഷൻ സംസ്ഥാന പ്രസിഡന്റാകുന്നത്‌. നിലവിൽ അഖിലേന്ത്യ വൈസ് പ്രസിഡന്റും സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗവുമാണ്‌. വനിത വികസന കോർപറേഷൻ അംഗം, സാമൂഹ്യ ബോർഡ്‌ ചെയർപേഴ്‌സൺ, കരുനാഗപ്പള്ളി പഞ്ചായത്ത്‌ പ്രസിഡന്റ്‌ എന്നീ നിലകളിൽ പ്രവർത്തിച്ച സൂസൻകോടി നിലവിൽ എൻ എസ്‌ സഹകരണ ആശുപത്രി ഡയറക്‌ടർ ബോർഡംഗമാണ്‌. ഭർത്താവ്‌: പരേതനായ ജോർജ്‌ കോടി. മക്കൾ: തമ്പുരാട്ടി, മഹിമ, മനു ജോർജ്‌. 
അഡ്വ. സി എസ്‌ സുജാത
വിദ്യാർഥി സംഘടനാപ്രവർത്തനത്തിലൂടെ പൊതുപ്രവർത്തനം ആരംഭിച്ച  മാവേലിക്കര വള്ളികുന്നം എ ജി ഭവനിൽ സി എസ്‌ സുജാത സംഘടനാരംഗത്തും പാർലമെന്ററി രംഗത്തും ഒരുപോലെ മികവുപുലർത്തിയാണ്‌ വീണ്ടും ജനാധിപത്യമഹിള അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയാകുന്നത്‌. 2004ൽ ലോകസഭ തെരഞ്ഞെടുപ്പിൽ മാവേലിക്കര പാർലമെന്റ്‌ മണ്ഡലത്തിൽനിന്ന്‌ വിജയിച്ചു. എട്ടുവർഷം ആലപ്പുഴ ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റായിരുന്നു. നിലവിൽ സിപിഐ എം കേന്ദ്രകമ്മിറ്റിയംഗവും മഹിള അസോസിയേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റുമാണ്‌. പാലിയേറ്റീവ്‌ നഴ്‌സസ്‌ ഫെഡറേഷൻ, മഹിള പ്രധാൻ ഏജന്റ്‌സ്‌ സംസ്ഥാന പ്രസിഡന്റ്,  മിനിമം വേജസ്‌ അഡ്വൈസറിബോർഡംഗം, അസംഘടിത തൊഴിലാളി ക്ഷേമബോർഡംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. റെയിൽവേ മജിസ്‌ട്രേറ്റ്‌ ജി ബേബിയാണ്‌ ഭർത്താവ്‌. മകൾ കാർത്തിക യുഎൻ യൂണിവേഴ്‌സിറ്റി ഗവേഷക വിദ്യാർഥിനിയാണ്‌. മരുമകൻ ശ്രീരാജ്‌ ഇംഗ്ലണ്ട്‌ ലിവർപൂൾ യൂണിവേഴ്‌സിറ്റിയിൽ ഫുട്‌ബോൾ ഇൻഡസ്‌ട്രി എംബിഎ വിദ്യാർഥിയാണ്‌. 
ഇ പത്മാവതി
കാസർകോട്‌ കൊളത്തൂർ ബറോട്ടി ഹൗസിൽ ഇ പത്മാവതി വിദ്യാർഥി സംഘടനാപ്രവർത്തനത്തിലൂടെയാണ്‌ പൊതുരംഗത്ത്‌ എത്തിയത്‌. ഡിവൈഎഫ്‌ഐ ജില്ലാപ്രസിഡന്റ്‌, കേന്ദ്രകമ്മിറ്റിയംഗം, ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌, ജില്ലാപഞ്ചായത്തംഗം എന്നീനിലകളിൽ പ്രവർത്തിച്ചു. രണ്ടാംതവണയാണ്‌ മഹിള അസോസിയേഷൻ സംസ്ഥാന ട്രഷറർ ആയി തെരഞ്ഞെടുക്കുന്നത്‌. നിലവിൽ കേന്ദ്രകമ്മിറ്റിയംഗവും സിപിഐ എം ജില്ലാകമ്മിറ്റിയംഗവുമാണ്‌. ഭർത്താവ്‌: എൻ വി പത്മനാഭൻ. മക്കൾ: പ്രതാപ്‌, പ്രശാന്ത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top