25 April Thursday

ജോബ് ഫെയർ രജിസ്‌ട്രേഷൻ ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Nov 24, 2022

ജില്ലാ പഞ്ചായത്ത് ആര്യാട് ഡിവിഷനിൽ നടത്തുന്ന ജോബ് ഫെയറിന്റെ രജിസ്‌ട്രേഷൻ പി പി ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

മാരാരിക്കുളം
ജില്ലാ പഞ്ചായത്ത് ആര്യാട് ഡിവിഷനിൽ നടത്തുന്ന ജോബ് ഫെയറിന്റെ  രജിസ്ട്രേഷൻ  പി പി ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനം ചെയ്‌തു.  ചേർത്തല എസ്എൻ കോളേജിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പാൾ  ഡോ. പി എൻ ഷാജി അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ആർ റിയാസ്, ജില്ലാ സാക്ഷരതാ മിഷൻ കോ ഓർഡിനേറ്റർ കെ വി രതീഷ്, ഡോ. ടി പി ബിന്ദു എന്നിവർ സംസാരിച്ചു.
ഡിസംബർ 3 ന് കലവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലാണ്   ജോബ് ഫെയർ . കേരളത്തിലെ പ്രമുഖരായ കമ്പനികൾ  ജോബ് ഫെയറിൽ പങ്കെടുക്കും.ആയിരത്തി അഞ്ഞൂറോളം തൊഴിൽ അവസരങ്ങൾ ഇതിനകം റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.  ഗൂഗിൾ ഫോം വഴിയാണ് രജിസ്ട്രേഷൻ . ഓരോരുത്തർക്കും ഇഷ്‌ടപ്പെട്ട മേഖല തെരഞ്ഞെടുക്കാനുള്ള ഓപ്ഷൻ അതിലുണ്ട്.
ജില്ലയിലെ പരമാവധി ഉദ്യോഗാർഥികൾക്ക് തൊഴിൽ നൽകുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലാ പഞ്ചായത്ത് ജോബ് ഫെയർ സംഘടിപ്പിക്കുന്നത്.  എസ്എസ് എൽസി  മുതൽ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാൻ കഴിയും. 
ജോബ് ഫെയറിൽ പങ്കെടുക്കുന്നതിന് ചുവടെ ചേർക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.   https://forms.gle/auNJnhyxGC8eDeWG7
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top