25 April Thursday

കഞ്ഞിക്കുഴിയിലെ കൃഷിയിടം കണ്ട് കർഷക നേതാക്കൾ

വെബ് ഡെസ്‌ക്‌Updated: Thursday Nov 24, 2022

കർഷകസംഘം സംസ്ഥാന പ്രസിഡന്റ്‌ എം വിജയകുമാർ കഞ്ഞിക്കുഴിയിലെ കൃഷിയിടങ്ങൾ സന്ദർശിക്കുന്നു

കഞ്ഞിക്കുഴി
കർഷകസംഘം സംസ്ഥാന പ്രസിഡന്റ്‌ എം വിജയകുമാർ കഞ്ഞിക്കുഴിയിലെ കൃഷിയിടങ്ങൾ സന്ദർശിച്ചു. കഞ്ഞിക്കുഴി സർവീസ് സഹകരണബാങ്കിലെത്തിയ എം വിജയകുമാറിനെ ഭരണസമിതി അംഗങ്ങളും കാർഷിക ഉപദേശകസമിതി അംഗങ്ങളും ചേർന്ന് സ്വീകരിച്ചു. 
ബാങ്ക് വായ്‌പ നൽകിയ കർഷകരുടെ കൃഷിയിടങ്ങളും സന്ദർശിച്ചു. സംസ്ഥാന കർഷക അവാർഡ്‌ ജേതാവ് സാനുമോന്റെ വൈജയന്തി പയർ വിളവെടുത്തു. പച്ചക്കറികളുടെ വിൽപ്പനയെ സംബന്ധിച്ച് ചോദിച്ചറിഞ്ഞു. കർഷകരുടെ വിപണനകേന്ദ്രങ്ങളും സന്ദർശിച്ചാണ് മടങ്ങിയത്.
കൃഷിയിൽ കർഷകരെ ഉറപ്പിച്ചുനിർത്തുന്ന കഞ്ഞിക്കുഴി മാതൃക കേരള മാതൃകയാക്കണമെന്നും അദ്ദേഹം പറഞ്ഞു. കർഷകസംഘം ജില്ലാ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷറർ അഡ്വ. എം സന്തോഷ്‌കുമാർ, കാർഷിക ഉപദേശകസമിതി കൺവീനർ ജി  ഉദയപ്പൻ, ടി  രാജീവ്, ബാബു കറുവള്ളി, പി ടി ശശിധരൻ, കർഷകസംഘം ഭാരവാഹികളായ കെ കൈലാസൻ, അഭിലാഷ് മാരാരിക്കുളം സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് അനിൽകുമാർ എന്നിവരും ഒപ്പമുണ്ടായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top