28 March Thursday

തെരുവുകളിൽ ജനരോഷാഗ്നി

വെബ് ഡെസ്‌ക്‌Updated: Wednesday Nov 24, 2021

മാവേലിക്കര ബിഎസ്എന്‍എല്‍ ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ. ജി ഹരിശങ്കര്‍ ഉദ്ഘാടനംചെയ്യുന്നു

 ആലപ്പുഴ

കേന്ദ്രത്തിലെ ബിജെപി സർക്കാരിൻെറ ജനദ്രോഹനയങ്ങളിൽ ജീവിതം വഴിമുട്ടിയ ജനത പ്രതിഷേധാഗ്നി ജ്വലിപ്പിച്ചു. ദുസ്സഹമായ ഇന്ധനവിലക്കയറ്റത്തിൽ കേന്ദ്രസർക്കാരിനെതിരെ തെരുവുകളിൽ  ജനരോഷമിരമ്പി. പെട്രോൾ ഉൽപ്പന്നങ്ങളുടെയും ഭക്ഷ്യവസ്‌തുക്കളുടെയും ക്രമാതീത വിലവർധനയ്‌ക്കെതിരെ സിപിഐ എം ഏരിയ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച ബഹുജനധർണയിൽ ആയിരങ്ങൾ പങ്കാളികളായി. രാവിലെ 10 മുതൽ വൈകിട്ട്‌ ആറു വരെയായിരുന്നു പ്രതിഷേധ ധർണ.
ചാരുംമൂട് ഏരിയ കമ്മിറ്റിയുടെ  ധർണ  സംസ്ഥാന കമ്മിറ്റിയംഗം ജി സുധാകരൻ ഉദ്ഘാടനം ചെയ്‌തു.  വി വിനോദ് അധ്യക്ഷനായി. ഏരിയാ സെക്രട്ടറി ബി ബിനു സ്വാഗതം പറഞ്ഞു.   ജി രാജമ്മ, കെ രാഘവൻ, വിശ്വൻ പടനിലം, വി കെ അജിത്ത് , രാജൻ കൈലാസ്, രാജൻ മണപ്പള്ളി, വള്ളികുന്നം രാജേന്ദ്രൻ, ചുനക്കര പരമേശ്വരൻ പിള്ള എന്നിവരും എ എ സലിം , പി രാജൻ, ആർ ബിനു, സച്ചു, നിയാസ്, ഡി വിദ്യാധരൻ, ആർ സുരേഷ് കുമാർ, എൻ മോഹൻകുമാർ എന്നിവരും സംസാരിച്ചു.
മാവേലിക്കര ബിഎസ്എൻഎൽ ഓഫീസിന് മുന്നിൽ ധർണ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ. ജി ഹരിശങ്കർ ഉദ്ഘാടനം ചെയ്‌തു. ജില്ലാ കമ്മിറ്റിയംഗം മുരളി തഴക്കര അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗങ്ങളായ കോശി അലക്‌സ്, ആർ രാജേഷ്, ലീല അഭിലാഷ്, എം എസ് അരുൺകുമാർ എംഎൽഎ, ജി രമേശ്കുമാർ, ഡി സുനിൽകുമാർ, അഡ്വ. ആർ ശ്രീനാഥ്, എസ് കെ ദേവദാസ്, സുശീലാമണി, അരവിന്ദ് എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി കെ മധുസൂദനൻ സ്വാഗതവും ഏരിയ കമ്മിറ്റിയംഗം ജി അജയകുമാർ നന്ദിയും പറഞ്ഞു.
  കായംകുളം എൽമെക്‌സ്‌ ജങ്ഷനിൽ  ധർണ ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ. കെ എച്ച് ബാബുജാൻ ഉദ്ഘാടനം ചെയ്‌തു. ഏരിയാ സെക്രട്ടറി പി അരവിന്ദാക്ഷൻ അധ്യക്ഷനായി. അഡ്വ. യു പ്രതിഭ എംഎൽഎ,  പി ഗാനകുമാർ, അഡ്വ. എൻ ശിവദാസൻ, എസ് നസിം, അഡ്വ. എസ് സുനിൽകുമാർ, എസ് ആസാദ്, എസ് പവനനാഥൻ,  പി ശശികല,  ഡി അംബുജാക്ഷി,  അഡ്വ. ബിപിൻ സി ബാബു, ബി അബിൻഷാ, ജി ശ്രീനിവാസൻ, വി പ്രഭാകരൻ, കെ പി മോഹൻദാസ്, കെ എൽ പ്രസന്നകുമാരി,  എൽ ഉഷ, അഡ്വ മിനീസ ജബ്ബാർ, മുഹമ്മദ്ഖാൻ എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം അഡ്വ. എ എം ആരിഫ് എം പി ഉദ്ഘാടനം ചെയ്‌തു.
കാർത്തികപ്പള്ളി ഏരിയ കമ്മിറ്റിയുടെ പ്രതിഷേധസമരം ചേപ്പാട് ജങ്ഷനിൽ  ജില്ല കമ്മിറ്റി അംഗം ടി കെ ദേവകുമാർ ഉദ്ഘാടനം ചെയ്‌തു. ജില്ല സെക്രട്ടറിയറ്റ് അംഗം എം സത്യപാലൻ,  എം സുരേന്ദ്രൻ, എൻ സജീവൻ,   ഏരിയ സെക്രട്ടറി വി കെ സഹദേവൻ,  കെ കരുണാകരൻ, ആർ ഗോപി, ടി സുരേന്ദ്രൻ, കെ വിജയകുമാർ, അഡ്വ. ടി എസ് താഹ, ആർ വിജയകുമാർ, കെ എൻ തമ്പി, എം കെ വേണുകുമാർ, കെ എസ് ഷാനി, ജി ബിജുകുമാർ, പി കെ ഗോപിനാഥൻ, കെ പി പ്രസാദ്, ഷീജ മോഹൻ, എം ശിവപ്രസാദ്  . തുടങ്ങിയവർ  സംസാരിച്ചു. 
കാർത്തികപ്പള്ളി ഏരിയ പ്രതിഷേധസമരം സമാപനസമ്മേളനം ആലപ്പുഴ എംപി അഡ്വ എ എം ആരിഫ് ഉദ്ഘാടനം ചെയ്തു. ഹരിപ്പാട് ജങ്ഷനിൽ ധർണ ജില്ലാ സെക്രട്ടറിയറ്റ് അംഗം എം സത്യപാലൻ ഉദ്ഘാടനം ചെയ്‌തു. ഏരിയ സെക്രട്ടറി എൻ സോമൻ അധ്യക്ഷനായി.  സി ശ്രീകുമാർ ഉണ്ണിത്താൻ, എം തങ്കച്ചൻ, കെ മോഹനൻ, അഡ്വ എം എം അനസലി എന്നിവർ സംസാരിച്ചു.
എ എം ആരിഫ് എം പി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്‌തു. സി പ്രസാദ്  സ്വാഗതവും  കെ മോഹനൻ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top