മാരാരിക്കുളം
ആലപ്പുഴ മണ്ഡലത്തിൽ ഒമ്പത് റോഡുകളുടെ നിർമാണം പി പി ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനംചെയ്‌തു. പുന്നമട കായൽടൂറിസം കണക്‌ടിവിറ്റി നെറ്റ്‌വർക്കിൽ ഉൾപ്പെടുത്തി മണ്ണഞ്ചേരി-, ആര്യാട് പഞ്ചായത്തുകളിൽ 10.40 കോടി രൂപ മുടക്കി പൊതുമരാമത്ത് വകുപ്പാണ് റോഡുകൾ നിർമിക്കുന്നത്. ബിഎംബിസി സാങ്കേതികവിദ്യ ഉപയോഗിച്ചാണ് റോഡ് നിർമാണം.
പൊന്നാട് കറ്റാണം-–- വടയാറ്റുശേരി, പള്ളിമുക്ക് –-വേമ്പനാട്ട് കായൽ തീരം-, ചീയാംവെളി-–- വലിയവീട്, കുപ്പേഴം–-തറമൂട്, തറമൂട്–-പഴങ്ങാല, എ എസ് കനാൽ–--കലവൂർ ദേശീയപാത, കലവൂർ പിഎച്ച്സി–-ആര്യാട് ബ്ലോക്ക് ഓഫീസ്, ഐക്കരപറമ്പ്–-ആസ്പിൻവാൾ, കുറ്റിപ്പുറം– മൂലേപറമ്പ് എന്നീ റോഡുകളുടെ നിർമാണമാണ് ആരംഭിച്ചത്.
പൊന്നാടായിരുന്നു ഉദ്‌ഘാടന ചടങ്ങ്. കറ്റാണം–- വടയാറ്റുശേരി റോഡിന്റെ നിർമാണ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ഡി മഹീന്ദ്രൻ, മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ടി വി അജിത്കുമാർ, ആര്യാട് പഞ്ചായത്ത് പ്രസിഡന്റ് ജി ബിജുമോൻ, ജില്ലാ പഞ്ചായത്തംഗം ആർ റിയാസ്, മണ്ണഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എ ജുമൈലത്ത്, സ്ഥിരംസമിതി അധ്യക്ഷരായ കെ പി ഉല്ലാസ്, എം എസ് സന്തോഷ്, കെ ഉദയമ്മ, ബ്ലോക്ക് പഞ്ചായത്തംഗം പി എ സബീന, പഞ്ചായത്തംഗം കെ എസ് ഹരിദാസ്, ആർ ജയസിംഹൻ, പി എൻ ദാസൻ, വി പി ചിദംബരൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..