ആലപ്പുഴ
കേരള യൂണിവേഴ്സിറ്റിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സ്വാശ്രയ സ്ഥാപനമായ ആലപ്പുഴ യുഐ ടി സെന്ററിൽ ബിസിഎ കോഴ്സിന് തുടക്കമായി. എച്ച് സലാം എം എൽ എ ഉദ്ഘാടനം ചെയ്തു.
യുഐടി കോൺഫറൻസ് ഹാളിൽ ചേർന്ന സമ്മേളനത്തിൽ നഗരസഭാ ചെയർ പേഴ്സൺ കെ കെ ജയമ്മ അധ്യക്ഷയായി. സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷരായ ആർ വിനിത, എം ആർ പ്രേം, എസ് എഫ് ഡി ടി എസ് എ ജില്ലാ സെക്രട്ടറി എസ് അജീഷ്, യു ഐ ടി സ്റ്റാഫ് സെക്രട്ടറി റാനിയ ഷെരീഫ്, പിടിഎ സെക്രട്ടറി സുനിത എം നായർ, എച്ച് ഒ ഡി ദിവ്യ ജി ദാസ്, നസീർ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ടി ആർ അനിൽകുമാർ സ്വാഗതം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..