03 December Sunday

കാവുകളും കുളങ്ങളും സംരക്ഷിക്കേണ്ടത് 
നാടിന്റെ ആവശ്യം: മന്ത്രി പി പ്രസാദ്

വെബ് ഡെസ്‌ക്‌Updated: Sunday Sep 24, 2023
ആലപ്പുഴ
കാവുകളും കുളങ്ങളും സംരക്ഷിക്കപ്പെടേണ്ടത് നാടിന്റെ ആവശ്യമാണെന്ന് കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു. മണ്ണഞ്ചേരിയിലെ കുന്നിനകത്ത് ക്ഷേത്ര കുളം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ശാസ്ത്രം ഒരുപാട് മുന്നോട്ട് പോയെങ്കിലും പ്രകൃതിദത്തമായ പലകാര്യങ്ങളും ഇന്നും നിർമിക്കാൻ കഴിഞ്ഞിട്ടില്ല. കൃഷിയും അതുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള ജലനിർഗമന മാർഗങ്ങളും അതിൽ പെട്ടതാണെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്തംഗം അഡ്വ. ആർ റിയാസ് നിർദ്ദേശിച്ച പ്രകാരം 20 ലക്ഷം രൂപ മുടക്കിയാണ് കുന്നിനകത്ത് ക്ഷേത്രക്കുളത്തിന്റെ നിർമാണം പൂർത്തിയാക്കിയത്. ചടങ്ങിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി അധ്യക്ഷയായി.  
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ഡി മഹീന്ദ്രൻ, മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ടി വി അജിത്ത്കുമാർ എന്നിവർ മുഖ്യാതിഥികളായി. ബ്ലോക്ക് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ടി എസ്‌ സുയമോൾ, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ ഉദയമ്മ, പഞ്ചായത്തംഗം മായ, ക്ഷേത്ര കമ്മിറ്റി സെക്രട്ടറി സുഭാഷ് ചന്ദ്രൻ, ഗോപകുമാർ, കമ്മിറ്റി പ്രസിഡന്റ് പി ആർ രാജിമോൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top