24 April Wednesday

കർഷകസംഘം മാന്നാർ ഏരിയ സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Saturday Sep 24, 2022

കർഷകസംഘം മാന്നാർ ഏരിയ സമ്മേളനം ഷെയ്‌ക്ക്‌ പി ഹാരീസ് ഉദ്ഘാടനംചെയ്യുന്നു

മാന്നാർ
കേരള കർഷകസംഘം മാന്നാർ ഏരിയ സമ്മേളനം എം എൻ നമ്പൂതിരി നഗറിൽ (പുലിയൂർ പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ) സംസ്ഥാന വൈസ്‌പ്രസിഡന്റ്‌ ഷെയ്‌ക്ക്‌ പി ഹാരീസ് ഉദ്ഘാടനംചെയ്‌തു. ഏരിയ പ്രസിഡന്റ്‌ ടി എ സുധാകരക്കുറുപ്പ് അധ്യക്ഷനായി. സെക്രട്ടറി ടി വി അനിൽ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന വൈസ്‌പ്രസിഡന്റ്‌ വത്സല മോഹൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.
 സ്വാഗതസംഘം ചെയർമാൻ കെ പി പ്രദീപ്, സിപിഐ എം ഏരിയ സെക്രട്ടറി പ്രൊഫ. പി ഡി ശശിധരൻ, ആർ സഞ്ജീവൻ, പി ഡി സന്തോഷ്‌കുമാർ, എം ജി ശ്രീകുമാർ, കെ പ്രശാന്ത്കുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ടി വി അനിൽകുമാർ (പ്രസിഡന്റ്‌), പി ഉത്തമൻ, ടൈറ്റസ് കുര്യൻ, എം ജി ശ്രീകുമാർ, ആർ നിലേഷ് (വൈസ് പ്രസിഡന്റുമാർ), കെ പ്രശാന്ത്‌കുമാർ (സെക്രട്ടറി), മധുകുമാർ, കെ ഉണ്ണികൃഷ്‌ണൻ, ടി എ ബെന്നിക്കുട്ടി, മുരളീകുമാർ (ജോയിന്റ്‌ സെക്രട്ടറിമാർ), ടി എ സുധാകരക്കുറുപ്പ് (ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top