19 April Friday

കലാപത്തിന്‌ ശ്രമം

വെബ് ഡെസ്‌ക്‌Updated: Saturday Sep 24, 2022

അമ്പലപ്പുഴയിൽ ഹർത്താൽ അനുകൂലികൾ എറിഞ്ഞുതകർത്ത കെഎസ്ആർടിസി ബസ്

ആലപ്പുഴ
പോപ്പുലർ ഫ്രണ്ട്‌ ഹർത്താലിന്റെ മറവിൽ വ്യാപക അക്രമംഅഴിച്ചുവിട്ട്‌ കലാപത്തിന്‌ ശ്രമം. കെഎസ്‌ആർടിസി–-ടൂറിസ്‌റ്റ്‌ ബസുകളും സ്വകാര്യവാഹനങ്ങളും എറിഞ്ഞുതകർത്തു. വാഹനങ്ങൾ മണിക്കൂറുകളോളമാണ്‌  റോഡിൽ തടഞ്ഞിട്ടത്‌. കടകൾ ബലമായി അടപ്പിച്ചു.
അമ്പലപ്പുഴ വളഞ്ഞവഴി, കാക്കാഴം, പുറക്കാട്​, കായംകുളം മൂന്നാംകുറ്റി, കലവൂർ എന്നിവിടങ്ങളിലാണ്​ ആക്രമണമുണ്ടായത്​. വിവിധ സ്ഥലങ്ങളിലായി ആറ് ​കെഎസ്ആർടിസി ബസുകൾക്കുനേരെ​ കല്ലേറുണ്ടായി. പലയിടത്തും ഹെൽമെറ്റ് ധരിച്ച് ബൈക്കിലെത്തിയസംഘമാണ്​ ആ​ക്രമം നടത്തിയതെന്ന്​ പൊലീസ്​ പറഞ്ഞു. ദേശീയപാതയിൽ കലവൂരിൽ ടൂറിസ്‌റ്റ്‌ ബസിനുനേരെ കല്ലെറിഞ്ഞു. മവേലിക്കരയിൽനിന്ന്‌ ടിടിസി വിദ്യാർഥികളുമായി പഠനയാത്രയ്‌ക്കുപോയ ബസിനുനേരെയാണ്‌ ആക്രമണമുണ്ടായത്‌. യാത്രകഴിഞ്ഞ്‌ മടങ്ങുകയായിരുന്നു സംഘം. ബൈക്കിലെത്തിയ രണ്ടുപേരാണ്‌ കല്ലെറിഞ്ഞത്‌.  
ദേശീയപാതയിൽ കരുവാറ്റയിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ കാർ ഹർത്താലനുകൂലികൾ തടഞ്ഞു. ഹരിപ്പാട്‌ തിരുവിതാംകൂർ ദേവസ്വംബോർഡ്‌ എംപ്ലോയീസ്‌ കോൺഫെഡറേഷൻ സംസ്ഥാന സമ്മേളനം ഉദ്‌ഘാടനംചെയ്യാൻ പോകുകയായിരുന്നു. രാവിലെ പത്തോടെയാണ്‌ സംഭവം. ജില്ലാ സെക്രട്ടറി ആർ നാസറും ഒപ്പമുണ്ടായിരുന്നു. പൊലീസ്‌ എത്തിയാണ്‌ വാഹനം കടത്തിവിട്ടത്‌. 
കരുവാറ്റയിൽ രാവിലെമുതൽ വടികളും മറ്റുമായി ഒരുസംഘം സ്വകാര്യ വാഹനങ്ങളടക്കം തടഞ്ഞു. ഇരുചക്രവാഹനങ്ങളെയും ഏറെനേരം റോഡിൽ കടത്തിവിട്ടില്ല.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top