ആലപ്പുഴ
പോപ്പുലർ ഫ്രണ്ട് ഹർത്താലിലുണ്ടായ അക്രമസംഭവങ്ങളിൽ ജില്ലയിൽ നാലുപേർ പിടിയിൽ. കാക്കാഴം സ്വദേശികളായ നജീബ് (33), ഫറൂഖ് (18), അൻഷാദ് (30), പുറക്കാട് സ്വദേശി ഫാസിൽ (40) എന്നിവരാണ് അറസ്‌റ്റിലായത്. അമ്പലപ്പുഴ സ്‌റ്റേഷനിൽ രജിസ്‌റ്റർ ചെയ്‌ത അഞ്ചുകേസിൽ ഇവർ പ്രതികളാണ്. കേസിൽ നാലുപേരെ പിടികൂടാനുണ്ട്. അമ്പലപ്പുഴ പൊലീസ് സ്‌റ്റേഷനിൽ അഞ്ചും വള്ളികുന്നം സ്‌റ്റേഷനിൽ ഒരുകേസുമാണ് രജിസ്‌റ്റർ ചെയ്‌തത്. ജില്ലയിൽ ഒമ്പതുപേരെ കരുതൽ തടങ്കലിലാക്കിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..