25 April Thursday

ആധാർ കൈവശപ്പെടുത്തി പണംതട്ടിയയാൾ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Friday Sep 24, 2021

വിജയൻ

ചാരുംമൂട്  
യുവതി നൽകിയ ആധാര്‍കാര്‍ഡ് ദുരുപയോഗിച്ച്‌ ദേശസാല്‍കൃതബാങ്ക്ശാഖയില്‍ സ്വര്‍ണ്ണം പണയംവച്ച് ഒന്നരലക്ഷം രൂപ തട്ടിയ സ്വകാര്യ പണമിടപാട്‌ സ്ഥാപനയുടമ അറസ്‌റ്റിൽ. വളളികുന്നം കാമ്പിശേരി അർച്ചന ഫൈനാൻസിയേഴ്സ് ഉടമ കെ വിജയനെയാണ്‌ പൊലീസ് അറസ്‌റ്റു ചെയ്‌തത്‌‌. 19 തവണ വെട്ടിപ്പ് നടത്തിയെന്നാണ്‌ പൊലീസ് റിപ്പോർട്ട്‌. ഇയാൾക്ക് ഉപാധികളോടെ കായംകുളം കോടതി ജാമ്യം നൽകി.
 വള്ളികുന്നം കടുവിനാല്‍ താളീരാടി കോതകരകുറ്റി കോളനിയില്‍ എസ് ആര്‍ അഞ്ജു ജില്ലാ പൊലീസ് മേധാവിക്കും വള്ളികുന്നം പൊലീസിലും നൽകിയ പരാതിയിലാണ്‌ നടപടി. സ്വര്‍ണ്ണപണയം തിരിച്ചെടുക്കുകയോ പുതുക്കിവയ്ക്കുകയോ ചെയ്യണമെന്ന് കാത്തലിക് സിറിയന്‍ ബാങ്കിന്റെ ചൂനാട് ശാഖയിലെ‌  നോട്ടീസ് കിട്ടിയതനുസരിച്ച് ബാങ്കിലെത്തിയപ്പോഴാണ് അഞ്ജു
തട്ടിപ്പ് അറിയുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍1,57,252 രൂപ
വായ്പയെടുത്തെന്നാണ്‌ നോട്ടീസിൽ. ബാങ്കിലെ അന്വേഷണത്തില്‍ 12 തവണയായി ഇത്തരത്തില്‍ ലക്ഷങ്ങളുടെ സ്വര്‍ണപ്പണയഇടപാട് നടത്തി. 
മൂന്നുവര്‍ഷം മുമ്പ് കാമ്പിശേരി ജങ്ഷന് സമീപം വീടിനോട് ചേര്‍ന്ന
സ്വര്‍ണപ്പണയ സ്ഥാപനത്തിൽ എട്ട് ഗ്രാമിന്റെ മാല പണയംവച്ച് 26,000 രൂപ അഞ്ജു വായ്പയെടുത്തിരുന്നു. തിരിച്ചെടുക്കുന്നതിന് ആധാര്‍ കാര്‍ഡിന്റെ പകർപ്പ്‌ വേണമെന്ന് സ്ഥാപനയുടമ ആവശ്യപ്പെട്ടതനുസരിച്ച് അത് നല്‍കി. ഇതുപയോഗിച്ചായിരുന്നു തട്ടിപ്പ്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top