29 March Friday

പയസ് ജയിനും 
ചൗധരിയും ജേതാക്കള്‍

വെബ് ഡെസ്‌ക്‌Updated: Friday Jun 24, 2022

ജൂനിയർ ആൻഡ് യൂത്ത് നാഷണൽ ടേബിൾ ടെന്നീസ് ചാംപ്യൻഷിപ്പിലെ 
അണ്ടർ 19 ആൺകുട്ടികളുടെ ഫൈനൽ മത്സരത്തിൽ നിന്ന്

ആലപ്പുഴ 
83-ാം ജൂനിയർ ആൻഡ് യൂത്ത് നാഷണൽ ടേബിൾ ടെന്നീസ്‌  അണ്ടർ 19 സിംഗിൾസ്(ആൺ), അണ്ടർ 17 സിംഗിൾസ് വിഭാഗങ്ങളിൽ പയസ് ജയിൻ (ഡൽഹി), ബോധിസത്വ ചൗധരി (ബംഗാൾ എ ) എന്നിവർ ദേശീയ ജേതാക്കളായി.പയസ് ജയിൻ  4-–-3 സെറ്റുകൾക്കാണ് യഷാൻഷ് മാലിക്കി (ഡൽഹി)-നെ തോൽപ്പിച്ചത്. സ്‌കോർ: 2–--11, 11-–-5, 11-–-7, 8–--11, 1–-1-6, 8-–-11, 1–-1-6. മൂന്നാം സ്ഥാനത്ത് അൻകൂർ ഭട്ടാചാർജി (ബംഗാൾ എ), ദീപിത് രാജേഷ് പട്ടിൽ (മഹാരാഷ്‌ട്ര എ) എന്നിവരെത്തി.
ആൺകുട്ടികൾ അണ്ടർ 17-ൽ ബോധിസത്വ ചൗധരി (ബംഗാൾ എ) 4-–-2 സെറ്റുകൾക്കാണ് പ്രയേഷ് സുരേഷ് രാജി (ടിഎൻടിടിഎ) -നെ ഫെനലിൽ പരാജയപ്പെടുത്തിയത്. സ്‌കോർ: 11–--6, 9-–-11, 9-–-11, 12-–-10, --11-–5, 11-–-3. മൂന്നാം സ്ഥാനത്ത് ഖെലേന്ദ്രജിത് യംഗ്‌ഖോം (മണിപ്പൂർ), സ്ലോക് ബജാജ് (ഗുജറാത്ത്) എന്നിവർ എത്തി.
 വൈഎംസിഎയിലെ സമാപന സമ്മേളത്തിൽ ആൺകുട്ടികളുടെ വിഭാഗങ്ങളിലെ വിജയികൾക്ക് മുഖ്യാതിഥി ജമ്മു ആൻഡ് കശ്‌മീർ ഹൈക്കോടതി മുൻ ചീഫ് ജസ്‌റ്റിസും ടേബിൾ ടെന്നിസ് ഫെഡറേഷൻ ഓഫ് ഇന്ത്യ കമ്മിറ്റി ഓഫ് അഡ്മിനസ്‌ട്രേറ്റേഴ്‌സ് ചെയർപേഴ്‌സണുമായ  ജസ്‌റ്റിസ്‌ ഗീത മിറ്റൽ സമ്മാനങ്ങൾ നൽകി.
  സംഘാടക സമിതി ചെയർപേഴ്‌സൺ പത്മജ എസ് മേനോൻ അധ്യക്ഷയായി. ജനറൽ കൺവീനർ എൻ ഗണേശൻ, ഓർഗനെസിങ്‌ സെക്രട്ടറി മൈക്കിൾ മത്തായി,  പി കെ വെങ്കിട്ടരാമൻ,  ഡോ. ബിച്ചു എക്‌സ് മലയിൽ,  കൃഷ്‌ണൻ വേണുഗോപാൽ എന്നിവർ സംസാരിച്ചു.  പെൺകുട്ടികളിലെ വിജയികൾക്ക് നേരത്തേ സമ്മാനം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top