19 April Friday

പുസ്‌തകമല കുട്ടികൾ കയറി

വെബ് ഡെസ്‌ക്‌Updated: Friday Jun 24, 2022

മുഹമ്മ എ ബി വിലാസം എച്ച്എസ്എസില്‍ വായനവാരാചരണം കാഥികന്‍ ആലപ്പി രമണന്‍ ഉദ്ഘാടനംചെയ്യുന്നു

മുഹമ്മ
എ ബി വിലാസം ഹയർസെക്കൻഡറി സ്‌കൂളിൽ വായനവാരാചരണം സംഘടിപ്പിച്ചു. ‘പുസ്‌തകമല  കേറാൻ ഒത്തുവാ കൂട്ടരേ’ എന്നപേരിലാണ്‌ പരിപാടി. കുട്ടികളും അധ്യാപകരും ചേർന്ന്  സമാഹരിച്ച ആയിരത്തോളം  പുസ്‌തകം ചേർത്താണ് പുസ്‌തകമല തയാറാക്കിയത്. ഇവ ക്ലാസ് ലൈബ്രറികളിലേയ്‌ക്ക്‌ നൽകി.
കാഥികൻ ആലപ്പി രമണൻ ഉദ്ഘാടനംചെയ്‌തു. 
പിടിഎ പ്രസിഡന്റ്‌ എൻ ടി റജി അധ്യക്ഷനായി. കുട്ടികളുടെ അക്ഷരജ്വാല കൈയെഴുത്തുമാസിക മാനേജർ ജെ ജയലാൽ പ്രകാശിപ്പിച്ചു. വിദ്യാലയ മുറ്റത്തേക്ക്‌ ലൈബ്രറികൾ പദ്ധതിതുടങ്ങി. ലൈബ്രേറിയൻമാരായ ഷീജ, ബാബു, പ്രമീള, മോഹനൻ, സുജി അജയകുമാർ, രഞ്ജിനി എന്നിവരെ ആദരിച്ചു. വായനാ മത്സര വിജയികൾക്ക്‌ സമ്മാനം നൽകി. കെ എസ്  ലാലിച്ചൻ, പ്രിൻസിപ്പൽ ബിജോ കെ കുഞ്ചെറിയ, സീമ, വിജയലക്ഷ്‌മി, നിഷ  ദയാനന്ദൻ, എം വി സാബുമോൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top