25 April Thursday

ശാസ്‌ത്രവിരുദ്ധത ആർഎസ്‌എസ്‌ 
അജൻഡ: എസ്‌ ആർ പി

വെബ് ഡെസ്‌ക്‌Updated: Wednesday May 24, 2023

ആലപ്പുഴ മഹോത്സവത്തിന്റെ സമാപനസമ്മേളനം മുതിർന്ന സിപിഐ എം നേതാവ് എസ് രാമചന്ദ്രൻപിള്ള ഉദ്ഘാടനംചെയ്യുന്നു

ആലപ്പുഴ
ശാസ്‌ത്രവിരുദ്ധതയിലേക്ക്‌ ജനങ്ങളെ നയിക്കൽ ആർഎസ്‌എസ്‌ അജൻഡയാണെന്ന്‌ മുതിർന്ന സിപിഐ എം നേതാവ്‌ എസ്‌ രാമചന്ദ്രൻപിള്ള. ആലപ്പുഴ മഹോത്സവം സമാപന സമ്മേളനം ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
 അന്ധവിശ്വാസം പ്രചരിപ്പിച്ച്‌ ഇടതുപക്ഷ പുരോഗമന പ്രസ്ഥാനത്തെയും സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെയും അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നു. ആഭിചാരക്കൊലയും സ്‌ത്രീകൾക്കും കുട്ടികൾക്കുമെതിരായി നടക്കുന്ന ആക്രമണങ്ങളും ഇതിനുദാഹരണമാണ്‌. 
25 വർഷംകൊണ്ട്‌ കേരളത്തിൽ ആധുനിക വിജ്ഞാനസമൂഹം കെട്ടിപ്പടുക്കുകയാണ്‌ ഇടതുപക്ഷത്തിന്റെ ലക്ഷ്യം. ശാസ്‌ത്ര സാങ്കേതികവിദ്യയെ എല്ലാ മേഖലകളിലും ഉപയോഗിക്കുന്ന കേരളത്തെ നിർമിച്ചെടുക്കാൻ അമിതാധികാര ഭരണക്രമത്തെയും വർഗീയ കൂട്ടുകെട്ടിനെയും ചെറുത്തുതോൽപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. 
ജില്ലാ സെക്രട്ടറി ആർ നാസർ അധ്യക്ഷനായി. കേന്ദ്ര കമ്മിറ്റിയംഗം സി എസ്‌ സുജാത, എ എം ആരിഫ്‌ എംപി, പി പി ചിത്തരഞ്ജൻ എംഎൽഎ, കെ പ്രസാദ്‌, ഡോ. പ്രേംകുമാർ, വി ടി രാജേഷ്‌ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top