29 March Friday

രംഗശ്രീ കലാജാഥ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday May 24, 2022

കുടുംബശ്രീ കനിവ് രംഗശ്രീ കലാസംഘം കെെനകരിയിൽ അവതരിപ്പിച്ച നാടകം

ആലപ്പുഴ

സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് കുടുംബശ്രീ കനിവ് രംഗശ്രീ കലാസംഘത്തിന്റെ കലാജാഥയ്‌ക്ക്‌ ജില്ലയിൽ തുടക്കമായി. കൈനകരിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ കെ ജി രാജേശ്വരി ഉദ്ഘാടനംചെയ്‌തു. കൈനകരി പഞ്ചായത്ത് പ്രസിഡന്റ്‌ എം സി പ്രസാദ് ജാഥ ഫ്ലാഗ് ഓഫ് ചെയ്‌തു. 
26 വരെ ജില്ലയിലെ 20 കേന്ദ്രങ്ങളിൽ സംഘം പര്യടനം നടത്തും. ചമ്പക്കുളം, രാമങ്കരി, കാവാലം, മുട്ടാർ എന്നിവിടങ്ങളിൽ കലാപരിപാടി അവതരിപ്പിച്ചു. 24ന്‌ തകഴി, അമ്പലപ്പുഴ, പുറക്കാട്, തോട്ടപ്പള്ളി, തൃക്കുന്നപ്പുഴ എന്നിവിടങ്ങളിലും 25ന്‌ കരുവാറ്റ, ഹരിപ്പാട്, കായംകുളം, ചാരുംമൂട്, കാർത്തികപ്പള്ളി എന്നിവിടങ്ങളിലും പര്യടനം നടത്തും. 26ന് അരൂർ, തുറവൂർ, ചേർത്തല, ആലപ്പുഴ, പുന്നപ്ര എന്നിവിടങ്ങളിൽ കലാപരിപാടി അവതരിപ്പിക്കും. കരിവെള്ളൂർ മുരളി സംഗീതം നൽകിയ നൃത്തശിൽപ്പം, റഫീഖ് മംഗലശേരി രചിച്ച്‌ കരിവെള്ളൂർ മുരളി സംവിധാനം ചെയ്‌ത കേരള വർത്തമാനം എന്ന നാടകം എന്നിവയാണ് അവതരിപ്പിക്കുന്നത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top