29 March Friday

മഴ കുറഞ്ഞിട്ടും 
കുട്ടനാട്‌ വെള്ളക്കെട്ടിൽ

വെബ് ഡെസ്‌ക്‌Updated: Tuesday May 24, 2022

ആലപ്പുഴ

ജില്ലയിൽ വേനൽമഴ കുറഞ്ഞതോടെ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ജാഗ്രതനിർദേശം പിൻവലിച്ചു. തിങ്കളാഴ്‌ച 11.64 മി.മീറ്റർ മഴപെയ്‌തു. ചേർത്തല:- 8.00, മ​ങ്കൊമ്പ്​-: 5.02, മാവേലിക്കര-:16.2, കായംകുളം-: 17.00, കാർത്തികപ്പള്ളി: -17.00 എന്നിങ്ങനെയാണ്​ മറ്റ്​ സ്ഥലങ്ങളിലെ കണക്ക്​.  ഞായർ രാവിലെ എട്ടുമുതൽ തിങ്കൾ രാവിലെ എട്ടുവരെയുള്ള കണക്കാണിത്​. ശനി, ഞായർ ദിവസങ്ങളിൽ കാര്യമായി മഴയുണ്ടായില്ല.
കുട്ടനാട്​, അപ്പർകുട്ടനാട്​ മേഖലയിൽ വെള്ളക്കെട്ടിന് മാറ്റമില്ല. വിളവെടുക്കാനായതും കൊയ്‍തെടുത്ത നെല്ലും നശിച്ചു​. കൊയ്‍ത്ത്​ പൂർത്തിയാക്കി സംഭരണത്തിന്​ കാത്തിരിക്കുമ്പോഴാണ് അപ്രതീക്ഷിത മഴ​. ജില്ലയിൽ 16 ഇടത്താണ് ഈ ദിവസങ്ങളിൽ​ മടവീണത്​. തിങ്കളാഴ്‌ച വീയപുരം കൃഷിഭവന് കീഴിൽ ചെക്കാമയിക്കേരി പടശേഖരത്തിലാണ്​ ഒടുവിൽ മടവീണത്. ചമ്പക്കുളം കൃഷിഭവൻ പരിധിയിലെ 150 ഏക്കർ മൂലപള്ളിക്കാട്‌കരി കാച്ചാംകോണം പാടശേഖരത്തിലെ കർഷകർക്ക്​ 120 ദിവസം പിന്നിട്ടിട്ടും വിളവെടുക്കാനായിട്ടില്ല. 
ഹരിപ്പാട്​ പള്ളിപ്പാട് വൈപ്പിൻകാട് വടക്ക് പാടശേഖരത്തിലെ 110 ഏക്കറിലെ നെൽകൃഷിയും നശിച്ചുതുടങ്ങി. പള്ളിപ്പാട് ചിറക്കുഴി 100 ഏക്കർ പാടശേഖരം, വീയപുരം പോട്ടകളയ്‍ക്കാട് പാടശേഖരം എന്നിവിടങ്ങളിൽ ഇനിയും നെല്ല് കൊയ്യാനുണ്ട്.കടലാക്രമണസാധ്യത നിലനിൽക്കുന്നതിനാൽ മത്സ്യബന്ധനത്തിന്​ നിരോധനമുണ്ട്. മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പുണ്ട്​. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top