27 April Saturday

ബിഎസ്എൻഎൽ ഓഫീസ് മാർച്ച്‌ സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Mar 24, 2023

ദളിത്, ആദിവാസി, കർഷകത്തൊഴിലാളി സംഘടനകളുടെ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ആലപ്പുഴയിൽ 
നടത്തിയ ബിഎസ്എൻഎൽ ഓഫീസ് മാർച്ച് കെഎസ്‍കെടിയു സംസ്ഥാന ട്രഷറർ സി ബി ദേവദർശനൻ ഉദ്ഘാടനംചെയ്യുന്നു

ആലപ്പുഴ
ദളിത്, ആദിവാസി, കർഷകത്തൊഴിലാളികൾ ബിഎസ്എൻഎൽ ഓഫീസ് മാർച്ചും ധർണയും നടത്തി. കെഎസ്‌കെടിയു, ബികെഎംയു, പികെഎസ്, എഐഡിആർഎം സംഘടനകളുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചും ധർണയും കെഎസ്‌കെടിയു സംസ്ഥാന ട്രഷറർ സി ബി ദേവദർശനൻ ഉദ്ഘാടനംചെയ്തു. കെഎസ്‌കെടിയു ദേശീയ വർക്കിങ് കമ്മിറ്റി അംഗം എ ഡി കുഞ്ഞച്ചൻ, എഐഡിആർഎം ജില്ലാ സെക്രട്ടറി സി എ അരുൺകുമാർ, കെ രാഘവൻ, ടി ആനന്ദൻ, ഡി ലക്ഷ്മണൻ, ആർ രാജേഷ്, എം സി സിദ്ധാർഥൻ, എൻ സുധാമണി, ബി ലാലി, എ കെ സജു, എം എസ് റംലത്ത് എന്നിവർ സംസാരിച്ചു. സമരസമിതി ചെയർമാൻ ആർ അനിൽകുമാർ അധ്യക്ഷനായി. സമരസമിതി കൺവീനർ എം സത്യപാലൻ സ്വാഗതം പറഞ്ഞു.
ദളിത്- ആദിവാസികൾ അടക്കം പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്കുനേരെയുള്ള അതിക്രമങ്ങൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുക, എസ്‌സി–-എസ്ടി പ്രിവൻഷൻ ഓഫ് അട്രോസിറ്റി ആക്‌ട്‌ 1989 ശക്തമായി നടപ്പാക്കുക, ദളിതർക്കെതിരെയുള്ള കുറ്റകൃത്യങ്ങൾക്ക് പ്രത്യേക കോടതി സ്ഥാപിച്ച് അതിവേഗത്തിലുള്ള വിചാരണ ഉറപ്പാക്കുക തുടങ്ങി 12 ആവശ്യങ്ങൾ ഉയർത്തി നടത്തുന്ന ദേശീയപ്രക്ഷോഭത്തിന്റെ ഭാഗമായാണ് ബിഎസ്എൻഎൽ മാർച്ചും ധർണയും നടത്തിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top