29 March Friday

ഖാദി തൊഴിലാളികളുടെ 
അനിശ്ചിതകാല സമരം 4 നാൾ പിന്നിട്ടു

വെബ് ഡെസ്‌ക്‌Updated: Friday Mar 24, 2023

ഖാദി വർക്കേഴ്സ് യൂണിയൻ നാലാം ദിവസത്തെ സമരം സിഐടിയു ജില്ലാ സെക്രട്ടറി പി ഗാനകുമാർ ഉദ്ഘാടനംചെയ്യുന്നു

ആലപ്പുഴ
ഖാദി വർക്കേസ് യൂണിയൻ സിഐടിയു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഖാദി ബോർഡ് ഓഫീസിന് മുന്നിൽ നടക്കുന്ന അനിശ്ചിതകാല സത്യഗ്രഹം നാല്‌ ദിവസം പിന്നിട്ടു. കൂലിക്കുടിശ്ശിക വിതരണംചെയ്യുക, മിനിമം കൂലി അതത്‌ മാസം നൽകുക, തൊഴിൽ ഉറപ്പുനൽകുക, തൊഴിലിടങ്ങളിലെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് അനിശ്ചിതകാല സത്യഗ്രഹം.
  വ്യാഴാഴ്‌ച സമരം സിഐടിയു ജില്ലാ സെക്രട്ടറി പി ഗാനകുമാർ ഉദ്ഘാടനംചെയ്‌തു. യൂണിയൻ പ്രസിഡന്റ്‌ എൻ പവിത്രൻ അധ്യക്ഷനായി. വി മുരളീധരൻ സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top