12 July Saturday
ജൽജീവൻ മിഷൻ

ആലപ്പുഴ പാർലമെന്റ്‌ മണ്ഡലത്തിൽ 
23 ടാങ്ക്‌ പണിയും: കേന്ദ്രം

വെബ് ഡെസ്‌ക്‌Updated: Friday Mar 24, 2023
 
ആലപ്പുഴ
ജൽജീവൻ മിഷൻ പദ്ധതിയിൽ ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിൽ 23 കുടിവെള്ള ടാങ്ക്‌ പണിയുമെന്ന് കേന്ദ്രസർക്കാർ ലോക്‌സഭയിൽ വ്യക്തമാക്കി. ഇത്‌ സംബന്ധിച്ച എ എം ആരിഫ് എംപിയുടെ ചോദ്യത്തിന്‌ മറുപടിയായി ജലശക്തി സഹമന്ത്രി പ്രഹ്ലാദ്സിങ്‌ പാട്ടിലാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്. 
ഗ്രാമീണമേഖലയിൽ എല്ലാ വീടുകളിലും ശുദ്ധജലം ലഭ്യമാക്കാൻ ലക്ഷ്യമിടുന്ന ജൽജീവൻ മിഷൻ പദ്ധതിയിൽ നിർമിക്കുന്ന ടാങ്കുകളിൽ 20 എണ്ണം ആലപ്പുഴ ജില്ലയിലും മൂന്നെണ്ണം കൊല്ലം ജില്ലയിലുമാണ്. 2022-–-23ൽ 32.96 ലക്ഷം വീടുകൾക്ക് കുടിവെള്ള കൺക്ഷനുകൾ നൽകാൻ ലക്ഷ്യമിട്ടെങ്കിലും 5.05 ലക്ഷം കണക്ഷനുകൾ മാത്രമാണ് നൽകാനായതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top