19 April Friday

കോഴിശ്ശേരി ബാലരാമനെ അനുസ്‌മരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jan 24, 2023

പ്രൊഫ. കോഴിശ്ശേരി ബാലരാമൻ അനുസ്മരണവും സാഹിത്യപുരസ്കാര വിതരണവും മുൻ മന്ത്രി ജി സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു

കായംകുളം
പ്രൊഫ.കോഴിശ്ശേരി ബാലരാമൻ അനുസ്‌മരണവും പ്രൊഫ.കോഴിശ്ശേരി ബാലരാമൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ സാഹിത്യപുരസ്‌കാര വിതരണവും നടന്നു. കവി കുരീപ്പുഴ ശ്രീകുമാറിനാണ് ഇത്തവണ സാഹിത്യപുരസ്‌കാരം. പ്രദീപ് കോഴിശ്ശേരി യുവപ്രതിഭാപുരസ്‌കാരം സാഹിത്യകാരൻ രാകേഷ് നാഥിനും ലഭിച്ചു. 
കുറ്റിത്തെരുവ് എച്ച്എച്ച് വൈഎസ് മെമ്മോറിയൽ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന അനുസ്‌മരണവും പുരസ്‌കാര വിതരണവും മുൻ മന്ത്രി ജി സുധാകരൻ ഉദ്ഘാടനംചെയ്‌തു. എൻ സുകുമാരപിള്ള അധ്യക്ഷനായി. പ്രൊഫ.കോഴിശ്ശേരി രവീന്ദ്രനാഥിന്റെ ഗീതാഞ്‌ജലിയുടെ പരിഭാഷ, ഉപനിഷത്തുകളുടെ സന്ദേശം എന്നീ പുസ്‌തകങ്ങൾ ഡോ.പി കെ ജനാർദ്ദനക്കുറുപ്പ് പ്രകാശിപ്പിച്ചു. അഡ്വ.എ ഷാജഹാൻ, ഡോ.മുഹമ്മദ്‌ താഹ, കെ ജി സന്തോഷ്‌, ഉണ്മ മോഹൻ, എൻ ശ്രീകുമാർ, കുമ്പളത്ത് മധുകുമാർ, ഡോ.കെ ബി പ്രമോദ് കുമാർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top