20 April Saturday

അവാർഡ് ദാനവും അനുമോദനവും

വെബ് ഡെസ്‌ക്‌Updated: Tuesday Jan 24, 2023

കുടശ്ശനാട് തണ്ടാനുവിള ഗവ. എസ് വിഎച്ച്എസ്എസിൽ മികച്ച വിജയം നേടിയവർക്കുള്ള അനുമോദനയോഗം 
എം എസ് അരുൺ കുമാർ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

ചാരുംമൂട്        
കുടശനാട് തണ്ടാനുവിള ഗവ. എസ്‍വിഎച്ച്എസ്എസിൽ കഴിഞ്ഞ മൂന്ന് അധ്യയന വർഷങ്ങളിലായി എസ്എസ്എൽസി, പ്ലസ് ടു ക്ലാസുകളിൽ ഉന്നത വിജയം നേടിയവരേയും ശാസ്‌ത്രോത്സവത്തിൽ ജേതാക്കളായവരേയും അനുമോദിച്ചു. ഹൈസ്‌കൂൾ തലത്തിൽ അനുവദിക്കപ്പെട്ട സ്‌കൂൾ സോഷ്യൽ സർവീസ് സ്‌കീം ഉദ്ഘാടനവും നടന്നു. എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനവും അവാർഡ് ദാനവും നടത്തി.
  പി ടിഎ പ്രസിഡന്റ് എസ് ആർ മനോജ് അധ്യക്ഷനായി. ചലചിത്ര താരം കുടശനാട് കനകം വിശിഷ്‌ടാതിഥിയായി. സ്‌കൂൾ പ്രിൻസിപ്പൽ കെ ബാബു, പ്രധാനാധ്യാപിക അനു റേച്ചൽ വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ആർ  സുജ, വാർഡംഗം മിനി രാജു, പിടിഎ വൈസ് പ്രസിഡന്റ് അനീസ് എന്നിവർ സംസാരിച്ചു. കഴിഞ്ഞ മൂന്നു വർഷമായി സ്‌കൂൾ പിടിഎ പ്രസിഡന്റായിരുന്ന  ഉമ്മൻ തോമസിനെ എംഎൽഎ പൊന്നാട അണിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top